മെൽബൺ∙ പ്രൗഢഗംഭീരമായ 57 വർഷം പിന്നിടുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ ഇടതു പക്ഷ സർക്കാരിനൊപ്പം ചുറു ചുറുക്കോടെ മുൻപോട്ടു കുതിക്കുന്ന

മെൽബൺ∙ പ്രൗഢഗംഭീരമായ 57 വർഷം പിന്നിടുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ ഇടതു പക്ഷ സർക്കാരിനൊപ്പം ചുറു ചുറുക്കോടെ മുൻപോട്ടു കുതിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ പ്രൗഢഗംഭീരമായ 57 വർഷം പിന്നിടുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ ഇടതു പക്ഷ സർക്കാരിനൊപ്പം ചുറു ചുറുക്കോടെ മുൻപോട്ടു കുതിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ പ്രൗഢഗംഭീരമായ 57 വർഷം പിന്നിടുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ ഇടതു പക്ഷ സർക്കാരിനൊപ്പം ചുറു ചുറുക്കോടെ  മുൻപോട്ടു കുതിക്കുന്ന  കേരള കോൺഗ്രസ്സ് (എം) ന്റെ ജന്മദിനം പ്രവാസി കേരള കോൺഗ്രസ്സ് ഓസ്ട്രേലിയയുടെ  പ്രവർത്തകരും അണികളും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സമുചിതമായി ആഘോഷിച്ചു. ഒക്ടോബർ 10 ഞായറാഴ്ച വൈകിട്ട് ഒൻപതിന് പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ച യോഗം  കേരള കോൺഗ്രസ്സ് (എം)ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.

കേരള രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിക്കുന്ന ശക്തിയായി  കേരള കോൺഗ്രസ് (എം) മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് കെ മാണി പ്രസ്താവിച്ചു. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിൽ കേരള കോൺഗ്രസ് നൽകിയ സംഭാവന വിലമതിക്കാനാവത്തതാണെന്നും അതുകൊണ്ടു തന്നെയാണ് പാർട്ടി കേരള രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർഷകനും കർഷക തൊഴിലാളിക്കും പ്രയോജനകരായ പല പദ്ധതികളും മാണി സാർ  ധനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആവിഷ്കരിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി അറിയിച്ചു.

ADVERTISEMENT

ചടങ്ങിൽ മുഖ്യപ്രഭാഷകനായി തോമസ് ചാഴികാടൻ എംപി പങ്കെടുത്തു. കേരള കോൺഗ്രസ്സ് പാർട്ടി ജന്മമെടുത്ത കാലം മുതൽ ഇതുവരെയും കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മുൻപോട്ട് പോകുവാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പത്ത് മിനിറ്റോളം പരിപാടിയിൽ പങ്കെടുത്തെങ്കിലും അദ്ദേഹം യാത്രയിൽ ആയിരുന്നതിനാൽ സാങ്കേതിക തകരാറു മൂലം സംസാരിക്കാൻ സാധിച്ചില്ല. ചടങ്ങിൽ സിജോ ഈന്തനാകുഴി സ്വാഗതവും ജിൻസ് ജയിംസ് നന്ദിയും പറഞ്ഞു. സെബാസ്റ്റ്യൻ ജേക്കബ്ബ്, കെന്നടി പട്ടുമാക്കിൽ, റോബിൽ ജോസ്, ഐബി ഇഗ്‌നേഷ്യസ്, സിബിച്ചൻ ജോസഫ്, റ്റോ ജോ തോമസ്, ജോസി സ്റ്റീഫൻ, ജോഷി കുഴിക്കാട്ടിൽ, ഡേവിസ് ചക്കൻകുളം, ജലേഷ് എബ്രഹാം, ബിജു പള്ളിക്കര, ഡോണി താഴത്തേൽ, എന്നിവർ ആശംസകളറിയിച്ചു. ടോം പഴയമ്പള്ളിൽ, ജിനോ ജോസ്, ജിബിൻ ജോർജ്, ലിജേഷ് എബ്രഹാം, ജോജി കാനാട്ട്, ഹാജു തോമസ്, സുമേഷ് ജോസ്, ജിബിൻ ജോസഫ്, ബിബിൻ ജോസ്, ജോഷി ജേക്കബ്ബ്, മഞ്ചു പാലക്കുന്നേൽ, റോബർട്ട് ആഗസ്റ്റിൽ, ഷെറിൻ കുരുവിള, സിബി സെബാസ്റ്റ്യൻ, എബി ബെന്നി, റോഷൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും  ടെറിറ്ററികളിൽ നിന്നുമുള്ള നിരവധി പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. 

പാർട്ടിയുടെ 58–ാം ജന്മ ദിനത്തോടനുബന്ധിച്ച് ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും അനുഭാവികളും ഓസ്ട്രേലിയ റെഡ് ക്രോസ്സുമായി ചേർന്ന് 2021 നവംബർ 30നു മുൻപായി കുറഞ്ഞത് 200 പേരുടെയെങ്കിലും രക്തദാനം നിർവഹിക്കുന്നതിനുള്ള ചെയ്യുന്നതിനുള്ള തീരുമാനത്തോടെ യോഗം അവസാനിച്ചു.