പെർത്ത്∙ ഒക്ടോബർ 31ന് ഇന്ദിരാ പ്രിയദർശിനിയുടെ 37-മത് രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. പെർത്തിൽ പുതിയതായി രൂപംകൊണ്ട കോൺഗ്രസ് അനുഭാവികളുടെ ഒരു കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പെർത്ത്∙ ഒക്ടോബർ 31ന് ഇന്ദിരാ പ്രിയദർശിനിയുടെ 37-മത് രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. പെർത്തിൽ പുതിയതായി രൂപംകൊണ്ട കോൺഗ്രസ് അനുഭാവികളുടെ ഒരു കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത്∙ ഒക്ടോബർ 31ന് ഇന്ദിരാ പ്രിയദർശിനിയുടെ  37-മത് രക്തസാക്ഷിത്വ ദിനം സമുചിതമായി  ആചരിച്ചു. പെർത്തിൽ പുതിയതായി രൂപംകൊണ്ട കോൺഗ്രസ് അനുഭാവികളുടെ ഒരു കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്. നവീന ഭാരതത്തിന്റെ സൃഷ്ടാവായ ഇന്ദിരാഗാന്ധി ദൃഢനിശ്ചയവും ദീർഘവീക്ഷണവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനുവേണ്ടി തന്റെ അവസാന തുള്ളി രക്തവും ചിന്തിയ ഇന്ദിരയെ നമുക്ക് മാതൃകയാക്കാം എന്ന്  എംഎൽഎ മാത്യു കുഴൽനാടൻ യോഗം ഉദ്ഘാടന വേളയിൽ പ്രിയദർശിനിയെ അനുസ്മരിച്ചു. എംഎൽഎ സനീഷ് കുമാർ ആശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി തുടർന്ന് പ്രിയദർശിനിയുടെ ഛായ പടത്തിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.

ADVERTISEMENT

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന മഹാ പ്രസ്ഥാനത്തിന്റെ ശക്തമായ തിരിച്ചുവരവിനായി പ്രവാസികൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ വളരെ വിശദമായ ചർച്ചകൾ നടത്തുകയും കേരളത്തിൽ കെപിസിസിയുടെ പുതിയ നേതൃത്വം പാർട്ടി ശക്തിപ്പെടുത്തുന്നതിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പെർത്തിലെ കോൺഗ്രസ് അനുഭാവികളുടെ പരിപൂർണ്ണ പിന്തുണ യും, ഗ്രൂപ്പുകൾക്ക് അതീതമായി പ്രസ്ഥാനത്തിന്റെ നിലനിൽപ്പ് മുന്നിൽകണ്ട് ഒരു നവകേരളം, മതേതര ഇന്ത്യയുടെ ഹൃദയത്തിൽ ഉണ്ടായ മുറിവുണക്കാൻ, ജാതിമത ചിന്തകൾക്കതീതമായി ഭാരതത്തിന്റെ കെട്ടുറപ്പ് സംരക്ഷിക്കുവാൻ  ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവാണ് ഇത്തരമൊരു കൂട്ടായ്മയ്ക്കു രൂപം കൊടുക്കുന്നതിന് ഞങ്ങൾക്കു പ്രേരകമായത്

ADVERTISEMENT

തുടർന്ന് മുന്നോട്ടുള്ള പ്രവർത്തനങ്ങൾ  ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നതിനും ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിനുമായി വിപുലമായ ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപം കൊടുക്കുകയും വെസ്റ്റേൺ ഓസ്ട്രേലിയയിലെ മുഴുവൻ കോൺഗ്രസ് അനുഭാവികളെയും ഒരു കുടക്കീഴിൽ അണിനിരത്തി ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നതിനും പ്രസ്തുത യോഗത്തിൽ തീരുമാനമെടുത്തു.