മെൽബൺ ∙ കേരളാ നിയമസഭയിലെ ഗർജ്ജിക്കുന്ന സിംഹം, അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവ്, മികച്ച സംഘാടകൻ, വാഗ്‍മി പി. ടി. തോമസ് ഓർമ്മയാകുന്നു.കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആദർശപുരുഷൻ പി. ടി. തോമസിന്റെ

മെൽബൺ ∙ കേരളാ നിയമസഭയിലെ ഗർജ്ജിക്കുന്ന സിംഹം, അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവ്, മികച്ച സംഘാടകൻ, വാഗ്‍മി പി. ടി. തോമസ് ഓർമ്മയാകുന്നു.കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആദർശപുരുഷൻ പി. ടി. തോമസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ കേരളാ നിയമസഭയിലെ ഗർജ്ജിക്കുന്ന സിംഹം, അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവ്, മികച്ച സംഘാടകൻ, വാഗ്‍മി പി. ടി. തോമസ് ഓർമ്മയാകുന്നു.കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആദർശപുരുഷൻ പി. ടി. തോമസിന്റെ നിര്യാണത്തിൽ ഓഐസിസി ഓസ്ട്രേലിയാ കമ്മറ്റി അനുശോചിച്ചു. ഓഐസിസി ഓസ്ട്രേലിയാ കമ്മറ്റിയുടെ പ്രസിഡന്റ് ഹൈനസ്സ് ബിനോയിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തര എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. ഓഐസിസി ഗ്ലോബൽ കമ്മറ്റി മെമ്പർ ബിജു സ്ക്കറിയാ, അഡ്‍ഹോക്ക് കമ്മറ്റി ഓർഗനൈസേഴ്സ് മാർട്ടിൻ ഇറുമീസ്സ്, ജിൻസൻ കുര്യൻ, അഡ്‍ഹോക്ക് കമ്മിറ്റി കൺവീനർമാരായ ടിജോ ജോസ് , ബൈജു ഇലഞ്ഞിക്കുടി എന്നിവരും പി. ടി. തോമസിന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചിച്ചു.

ADVERTISEMENT

വർഷങ്ങൾക്ക് മുൻപ് പി. ടി. തോമസ്സിന് ഓഐസിസി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ പ്രസിഡന്റ് ഹൈനസ്സ് ബിനോയി, ഗ്ലോബൽ കമ്മറ്റി അംഗം ബൈജു സ്ക്കറിയായുടെ നേതൃത്വത്തിൽ ഓസ്ട്രേലിയായുടെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകിയിരുന്നു. പി. ടി. തോമസിന്റെ സന്തത സഹചാരിയായിരുന്ന പ്രസിഡന്റ് ഹൈനസ് ബിനോയി ആ നല്ല ഓർമ്മകൾ ഈ ലേഖകനും ആയി പങ്ക് വച്ചിരുന്നു. കേരള നിയമസഭക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനാഷ്ടമാണ് പി. ടിയുടെ നിര്യാണത്തോടെ സംഭവിച്ചിരിക്കുന്നത്.