ബ്രിസ്ബെൻ ∙ ടുവൂമ്പ മലയാളി അസോസിയേഷന്‍ വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും അവരുടെ സ്വഭാവ രൂപീകരണവും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികള്‍ക്കാണ് തുടക്കമായത്. ടുവൂമ്പ റീജണല്‍ കൗണ്‍സില്‍ മേയര്‍ ജിയോഫ് മാക്ഡൊണാള്‍ഡ് പരിശീലന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെൻ ∙ ടുവൂമ്പ മലയാളി അസോസിയേഷന്‍ വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 

    കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും അവരുടെ സ്വഭാവ രൂപീകരണവും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികള്‍ക്കാണ് തുടക്കമായത്.  ടുവൂമ്പ റീജണല്‍ കൗണ്‍സില്‍ മേയര്‍ ജിയോഫ് മാക്ഡൊണാള്‍ഡ് പരിശീലന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മന:പാഠമാക്കി  പാടി പുതിയ ലോക റെക്കോര്‍ഡ് സ്യഷ്ടിച്ച ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്‌നെസ് ജോയിയും തെരേസ ജോയിയും ഇരുവരുടെയും പിതാവും നടനും എഴുത്തുകാരനും സംവിധായകനും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോയ്.കെ.മാത്യുവും ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ നയിച്ചത്. 

ADVERTISEMENT

   പരിശീലന പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടുവൂമ്പ റീജനല്‍ കൗണ്‍സിലിന്റെ മെഡല്‍ നല്‍കി ആഗ്‌നസിനെയും തെരേസയേയും ആദരിച്ചു. ഇരുവര്‍ക്കും മേയര്‍ ജിയോഫ് മാക്‌ഡൊണാള്‍ഡ്  ടുവൂമ്പ മലയാളി അസോസിയേഷന്റെ ഉപഹാരവും സമ്മാനിച്ചു. പുതു തലമുറയിലെ കുട്ടികള്‍ക്ക് മികച്ച മാതൃകയാണ് ആഗ്‌നസും തെരേസയെന്നും അഭിനന്ദിച്ചതിനൊപ്പം ടുവൂമ്പ റീജനല്‍ കൗണ്‍സിലിന്റെ പ്രധാന പരിപാടികളിലേക്ക് ഇരുവരെയും മേയര്‍ ക്ഷണിക്കുകയും ചെയ്തു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും രൂക്ഷമായ മത്സരം നേരിടുന്ന കുട്ടികളുടെ ജീവിതത്തിന് നല്ല ലക്ഷ്യബോധവും അതുണ്ടാകാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെങ്കില്‍ നിരാശയ്ക്കടിമപ്പെടുന്നത് മക്കളോടൊപ്പം മാതാപിതാക്കള്‍ കൂടിയാകുമെന്ന് ജോയ് കെ.മാത്യു അഭിപ്രായപ്പെട്ടു.

ADVERTISEMENT

  അസോസിയേഷന്‍ പ്രസിഡന്റ്  പ്രസാദ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അനില സുനില്‍, മധുരം മലയാള പദ്ധതി സ്‌പോണ്‍സര്‍ സായിനാദ്, കമ്മിറ്റി അംഗവും മധുരം മലയാളത്തിന്റെ  പ്രധാന അധ്യാപികയുമായ പ്രിയാ  ജോസ്  എന്നിവര്‍ പ്രസംഗിച്ചു. ജീനാ പോള്‍, മിഥുന്‍ ജേക്കബ്, നിതിന്‍ ശ്രീനിവാസന്‍, ജിന്റോ  ജോസഫ് , രാഹുല്‍ സുരേഷ് ,ജെനിന്‍ ബാബു മധുരം മലയാളം അധ്യാപകരായ അബ്ദുള്‍ പള്ളിപ്പറമ്പില്‍, സുനി അമ്മാള്‍, ജില്‍മി പ്രസാദ്, അമിത്  ചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.