പെർത്ത് ∙ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രഥമ സിറോ മലബാർ ദേവാലയം മേയ് ഒന്നിന് കൂദാശ ചെയ്യും. ഓസ്ട്രേലിയയിലെ മെൽബൺ സിറോമലബാർ രൂപത അധ്യക്ഷൻ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കൂദാശ തിരുക്കർമങ്ങൾ ആരംഭിക്കും. വികാരി ഫാ അനീഷ് പോന്നെടുത്തകല്ലേൽ, ഫാ വർഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത് ∙ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രഥമ സിറോ മലബാർ ദേവാലയം മേയ് ഒന്നിന് കൂദാശ ചെയ്യും.  ഓസ്ട്രേലിയയിലെ മെൽബൺ സിറോമലബാർ രൂപത അധ്യക്ഷൻ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ  മുഖ്യകാർമികത്വത്തിൽ മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കൂദാശ തിരുക്കർമങ്ങൾ ആരംഭിക്കും.

ADVERTISEMENT

വികാരി ഫാ അനീഷ് പോന്നെടുത്തകല്ലേൽ, ഫാ വർഗീസ് പാറയ്ക്കൽ, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേൽ, ഫാ. മനോജ്  കണ്ണംതടത്തിൽ, ഫാ തോമസ് മാരാമറ്റം എന്നിവർ സഹകാർമികരാകും. കൂദാശ കർമത്തിന് ശേഷം വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂർ, പെർത്ത് അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ഡൊണാൾഡ് സ്പ്രോക്സ്റ്റൺ, വെസ്റ്റേൺ ഓസ്ട്രേലിയൻ ധനമന്ത്രി ഡോ. ടോണി ബുട്ടി, ഡോ. ജഗദീഷ് കൃഷ്ണൻ, ഗോസ്നേൽസ് സിറ്റി കൗൺസിൽ അംഗം പീറ്റർ ആൽബർട്സ്,  ജോർദാസ് തര്യത്ത്, ബേബി ജോസഫ് എന്നിവർ ആശംസകൾ നേരും.

ADVERTISEMENT

ഓസ്ട്രേലിയയിലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടുമാസം മുൻപ് വികാരി ഫാ. അനീഷ് ജെയിംസ്ന്റെ മുഖ്യകാർമികത്വത്തിൽ പള്ളിയും പാരിഷ്ഹാളും വൈദിക മന്ദിരവും വെഞ്ചിരിച്ചു പ്രവർത്തനം ആരംഭിച്ചിരുന്നു. ട്രസ്റ്റിമാരായ ബെന്നി ആന്റണി, റോയി ജോസഫ്, സിബി തോമസ്, സോണി ടൈംലൈൻ എന്നിവരുടെ നേതൃത്വത്തിൽ കൂദാശകർമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഇടവക വികാരി ഫാ. അനീഷ് ജെയിംസ് അറിയിച്ചു