മെൽബണ്‍ ∙ മെൽബണ്‍ സെന്റ് മേരിസ് ക്നാനായ ഇടവകയിലെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ 5 ഞായറാഴ്ച മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ വച്ച് നടത്തും. മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികനായ തിരുക്കർമങ്ങളിൽ ഫാ. ജെയിംസ് അരിച്ചിറ, ഫാ. ജോസ് ചിറയിൽ പുത്തൻപുര എന്നിവർ സഹകാർമികരായിരിക്കും. ഇടവക വികാരി ഫാ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബണ്‍ ∙ മെൽബണ്‍ സെന്റ് മേരിസ് ക്നാനായ ഇടവകയിലെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ 5 ഞായറാഴ്ച മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ വച്ച് നടത്തും. മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികനായ തിരുക്കർമങ്ങളിൽ ഫാ. ജെയിംസ് അരിച്ചിറ, ഫാ. ജോസ് ചിറയിൽ പുത്തൻപുര എന്നിവർ സഹകാർമികരായിരിക്കും. ഇടവക വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിലിന്റെയും കൈക്കാരന്മാരായ ജോൺ തൊമ്മൻ നെടുംതുരുത്തിയിൽ, ആശിഷ് സിറിയക്ക് വയലിൽ  മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെയും നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 

ഭക്തി നിർഭരമായ തിരുക്കർമങ്ങൾക്ക് ശേഷം സ്പ്രിങ്‌വെയിൽ ടൗൺ ഹാളിൽ വച്ച് ദിവ്യ കാരുണ്യം സ്വീകരിച്ചവർക്ക് സ്വീകരണവും, കലാപരിപാടികളും ഗാനമേളയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. 

ADVERTISEMENT

ദിവ്യകാരുണ്യം സ്വീകരിക്കുവാൻ തയാറാകുന്ന കുട്ടികൾക്ക്  മതാധ്യാപകരായ ലിസി ആന്റണി പ്ലാക്കൂട്ടത്തിൽ, സ്മിത ജോസ് ചക്കാലയിൽ എന്നിവർ എല്ലാവിധ മാർഗ നിർദ്ദേശവും വിശ്വാസ പരിശീലനവും നൽകി വരുന്നു.  ദിവ്യകാരുണ്യ സ്വീകരണത്തിന് തയാറെടുക്കുന്ന എല്ലാ കുട്ടികൾക്കും ഇടവക വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ, വിക്ടോറിയ ക്നാനായ കാത്തലിക് കോൺഗ്രസ്  പ്രസിഡന്റ് റെജി തോമസ് പൊട്ടനാനിക്കൽ എന്നിവർ എല്ലാവിധ ആശംസകളും നേർന്നു.