ബാങ്കോക്ക്∙ തായ്‌ലൻഡിലേക്കുളള ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് തുടങ്ങിയ മേഖലകളിൽ വ്യാജ റിക്രൂട്ട്‌മെന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാർഥികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കോക്ക്∙ തായ്‌ലൻഡിലേക്കുളള ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് തുടങ്ങിയ മേഖലകളിൽ വ്യാജ റിക്രൂട്ട്‌മെന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാർഥികള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

ഉയര്‍ന്ന ശമ്പളവും ഹോട്ടല്‍ താമസവും വീസയും തിരികെയുളള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണു തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണു തട്ടിപ്പിനു പിന്നിലെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടുതലും മ്യാന്‍മാര്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാർഥികളെ തായ്‌ലാൻഡില്‍ എത്തിക്കുന്നത്. പലരും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട നിലയിലാണ്. അനധികൃത കുടിയേറ്റത്തിനു ചിലര്‍ തായ്‌ലൻഡ് അധികൃതരുടെ പിടിയിലുമായിട്ടുണ്ട്.

ADVERTISEMENT

വീസാ ഓണ്‍ അറൈവല്‍ വഴി എത്തുന്ന ഇന്ത്യന്‍ പൗരന്‍ന്മാര്‍ക്കു തൊഴില്‍ വീസയോ പെര്‍മിറ്റോ തായ്‌ലൻഡ് ഗവണ്‍മെന്റ് അനുവദിക്കാറില്ല. ആയതിനാല്‍ ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് ചതികളില്‍ വീഴാതിരിക്കാന്‍ ഉദ്യോഗാര്‍ഥികൾ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം. ജോലിയിൽ പ്രവേശിക്കും മുമ്പ് ഏജന്റിനെക്കുറിച്ചും ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതര്‍ അറിയിച്ചു.