മെൽബൺ∙ ക്ലയിറ്റൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വികാരിയായി സേവനമനുഷ്ടിച്ച് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന വികാരി സാം ബേബി അച്ചനും സഹധർമ്മിണി ടെൻസി കൊച്ചമ്മക്കും മകൻ ഇവാൻ മോനും ഇടവക സമുചിതമായ യാത്രയയപ്പു നൽകി. മുതിർന്ന വൈദികൻ ജയിംസ് വർഗീസ് കോർ എപ്പിസ്കോപ്പാ, വിവിധ ആത്മീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ ക്ലയിറ്റൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വികാരിയായി  സേവനമനുഷ്ടിച്ച് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന വികാരി സാം ബേബി അച്ചനും സഹധർമ്മിണി ടെൻസി കൊച്ചമ്മക്കും മകൻ ഇവാൻ മോനും ഇടവക സമുചിതമായ യാത്രയയപ്പു നൽകി.

മുതിർന്ന വൈദികൻ ജയിംസ് വർഗീസ് കോർ എപ്പിസ്കോപ്പാ, വിവിധ ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് തമ്പി സി.ചെമ്മനം, വർഗീസ് ജയിംസ്,  നീബാ ജേക്കബ്, സാം ജയിംസ്, തരുൺ സഖറിയാ, ടിസ്മി തമ്പി ചെമ്മനം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ADVERTISEMENT

ഇടവകയുടേതായ ഉപഹാരങ്ങളും പാരിതോഷികവും ഇടവക ട്രസ്റ്റിയും സെക്രട്ടറിയും ചേർന്ന് സമ്മാനിച്ചു.എല്ലാ സംഘടനകൾക്കും വേണ്ടി  ഉപഹാരങ്ങളും പാരിതോഷികങ്ങളും നൽകി. സാം ബേബി അച്ചനും ടെൻസി കൊച്ചമ്മയും നാളിതുവരെ ഇടവക്കാർ നൽകിയ സ്നേഹാദരവുകൾക്കു നന്ദി പറഞ്ഞു ഉചിതമായ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT

പുതിയ വികാരിയായി സ്ഥാനമേറ്റ ഫാ.സുചിൻ വർഗീസ് മാപ്പിള തനിക്കും സഹധർമ്മിണി ഹെലനി കൊച്ചമ്മക്കും നൽകിയ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അർപ്പിച്ചു. ആങ്കർ ആയിരുന്ന ബസ്സൽ രാജ് വർഗീസിന്റെ പ്രകടനം സമ്മേളനത്തിനു കൊഴുപ്പേകി.  ട്രസ്റ്റി ഷെറിൻ മാത്യൂ സ്വാഗതവും സെക്രട്ടറി ജോബി മാത്യൂ നന്ദിയും പറഞ്ഞു.