മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ രൂപംകൊടുത്തിട്ടുള്ള സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പ്രഥമ കലാസംഗമവും പൊതുസമ്മേളനവും സെപ്റ്റംബര്‍ 24(ശനിയാഴ്ച) സൗത്ത് മൊറാങ്ങ് മേരിമെഡ് കത്തോലിക് കോളജില്‍ നടക്കും. രാവിലെ 8 മണിക്ക് കത്തീഡ്രല്‍ വികാരി ഫാദര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ രൂപംകൊടുത്തിട്ടുള്ള സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പ്രഥമ കലാസംഗമവും പൊതുസമ്മേളനവും സെപ്റ്റംബര്‍ 24(ശനിയാഴ്ച) സൗത്ത് മൊറാങ്ങ് മേരിമെഡ് കത്തോലിക് കോളജില്‍ നടക്കും. രാവിലെ 8 മണിക്ക് കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലിന്‍റെ മുഖ്യകാർമികത്വത്തില്‍ കോളജ് ഓഡിറ്റോറിയത്തില്‍ കുര്‍ബാന അര്‍പ്പിക്കും. 

ADVERTISEMENT

തുടര്‍ന്ന് കത്തീഡ്രല്‍ ഇടവകാഗംങ്ങളുടെ നേതൃത്വത്തില്‍ മെഗാ പൂക്കളം ഒരുക്കും. 9 മണിമുതല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പെയിന്‍റ്ങ്ങ്-കളറിങ്ങ് വര്‍ക്ക്ഷോപ്പും പെയിന്‍റിങ്ങ് മത്സരങ്ങളും നടക്കും. തുടര്‍ന്ന് കത്തീഡ്രല്‍ ഇടവകയിലെ കുട്ടികളുടെയും യുവതീയുവാക്കളുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ 120 ഓളം പേര്‍ അണിനിരക്കുന്ന മെഗാ ഡാന്‍സ് അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ എനര്‍ജി, എന്‍വയേണ്‍മെന്‍റ് ആൻഡ് ക്ലൈമറ്റ് ആക്‌ഷന്‍, സോളാര്‍ ഹോംസ് എന്നിവയുടെ ചുമതല വഹിക്കുന്ന സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ എംപി, ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി, ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ.സുശീല്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ചെണ്ടമേളവും കത്തീഡ്രല്‍ ഇടവകയിലെ കലാകാരന്മാരുടെയും ഗായകരുടെയും നേതൃത്വത്തില്‍ ഓര്‍ക്കസ്ട്രയും അരങ്ങ് കീഴടക്കും. കേരളത്തിന്‍റെ തനതു രുചിക്കൂട്ടുകളുമായി പായസമേളയും നാടന്‍ തട്ടുകടകളും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

 പ്രഥമകലാസംഗമം ഏറ്റവും മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍, കണ്‍വീനര്‍ ഷാജി ജോസഫ്, സെക്രട്ടറി ജോണ്‍സണ്‍ ജോര്‍ജ്ജ്, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍, എസ്.എം.സി.സി. ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.