മെൽബൺ ∙ മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളെയും കോർത്തിണക്കിക്കൊണ്ട് ആത്മീയ യാത്ര സംഘടിപ്പിക്കുന്നു. ‘ഒരു മരിയൻ കുടുംബയാത്ര’ എന്നാണ് പരിപാടിയുടെ പേര്. പരിശുദ്ധ അമ്മ എന്റെ ഭവനത്തിൽ, മെൽബൺ ക്നാനായ ഇടവക അമ്മയോടൊപ്പം, ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളെയും കോർത്തിണക്കിക്കൊണ്ട് ആത്മീയ യാത്ര സംഘടിപ്പിക്കുന്നു. ‘ഒരു മരിയൻ കുടുംബയാത്ര’ എന്നാണ് പരിപാടിയുടെ പേര്. പരിശുദ്ധ അമ്മ എന്റെ ഭവനത്തിൽ, മെൽബൺ ക്നാനായ ഇടവക അമ്മയോടൊപ്പം, ഒരു ദിവസം അമ്മയ്ക്കായ് എന്നീ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കുടുംബയാത്ര സംഘടിപ്പിക്കുന്നത്. 

ADVERTISEMENT

ഈ യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം, കോട്ടയം അതിരൂപതാ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയങ്കണത്തിൽ വെച്ച്, ഡിസംബർ 27നു മൂന്നിനു കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ നിർവഹിക്കും. മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു ആശീർവദിച്ചു നൽകുന്ന മാതാവിന്റെ തിരുസ്വരൂപവും തിരിയും മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളുടെയും ഭവനത്തിൽ, ഒരു ദിവസമെങ്കിലും സ്വീകരിച്ചു പ്രാർഥിക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ മരിയൻ കുടുംബയാത്ര വിഭാവനം ചെയ്തിരിക്കുന്നത്. 

ADVERTISEMENT

സജിമോൾ മാത്യു കളപ്പുരയ്ക്കൽ, സിന്ധു സൈമച്ചൻ ചാമക്കാലായിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും കൂടാരയോഗം ഭാരവാഹികളുടെയും നേതൃത്വത്തിൽ റൂട്ട് മാപ്പ് തയാറാക്കി വരുന്നു. 

ADVERTISEMENT

കഴിഞ്ഞ പത്തുവർഷക്കാലമായി ഈ ഇടവകയുടെ വളർച്ചയ്ക്കായി മാധ്യസ്ഥം വഹിച്ച പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാനും അമ്മയെ സ്വഭവനത്തിൽ സ്വീകരിക്കുവാനും, ഇടവക സമൂഹത്തിന് ലഭിക്കുന്ന അസുലഭനിമിഷമാണിത്. മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു ആശീർവദിച്ചു അയയ്ക്കുന്ന ഈ രൂപവും തിരിയും ഫെബ്രുവരി അഞ്ചാം തീയതി സെന്റ് മാത്യൂസ് ഫോക്‌നർ പള്ളി കുർബാനമധ്യേ ആദ്യ കുടുംബത്തിന് കൈമാറുമെന്നും ഇടവക വികാരി ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.