ബ്രിസ്ബെയ്ൻ∙ സെന്റ് പീറ്റേർസ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ബ്രിസ്ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോർത്തിണക്കിക്കൊണ്ട് D'Nuhro എന്ന പേരിൽ ക്രിസ്തുമസ് ന്യൂ ഇയർ എക്യുമെനിക്കൽ കാരോൾ സന്ധ്യ സംഘടിപ്പിച്ചു. 2023 ജനുവരി 1നു വൈകിട്ട് ആറുമണിക്ക് ഇൻഡൂറിപ്പിള്ളി ഹോളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ∙ സെന്റ് പീറ്റേർസ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ബ്രിസ്ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോർത്തിണക്കിക്കൊണ്ട് D'Nuhro എന്ന പേരിൽ ക്രിസ്തുമസ് ന്യൂ ഇയർ എക്യുമെനിക്കൽ കാരോൾ സന്ധ്യ സംഘടിപ്പിച്ചു. 2023 ജനുവരി 1നു വൈകിട്ട് ആറുമണിക്ക് ഇൻഡൂറിപ്പിള്ളി ഹോളി ഫാമിലി കാത്തോലിക്കാ പള്ളിയിൽ ബ്രിസ്‌ബെയ്ൻ ഹോളി ടിനിറ്റി സിഎസ്ഐ ചർച്ച് വികാരി റവ. ഫെലിക്സ് മാത്യുവിന്റെ പ്രാർഥനയോടു കൂടി ആരംഭിച്ച എക്യുമെനിക്കൽ കാരോൾ സർവീസിൽ ബ്രിസ്‌ബേൻ മാർത്തോമ്മാ ചർച്ച്, ബ്രിസ്‌ബെയ്ൻ ഹോളി ടിനിറ്റി സിഎസ്ഐ ചർച്ച്, സെന്റ് ജോസഫ് സിറോ മലബാർ ചർച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക(ഗോൾഡ്‌ കോസ്റ്റ്) എന്നിവരോടൊപ്പം ആതിഥേയ ഇടവക ആയ സെന്റ് പീറ്റേർസ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയും ചേർന്നൊരുക്കിയ സംഗീത വിരുന്ന്  കേൾവിക്കാരിൽ ഹൃദ്യമായ അനുഭവം ഉളവാക്കി.

ഇടവക വികാരി റവ.ഫാ.ഷിനു വർഗ്ഗീസ് ചടങ്ങിന് സ്വാഗതം അരുളി. റവ.ഐസൻ ജോഷ്വാ (മാർത്തോമ്മാ ചർച്ച്) റവ.ഫാ.ലിജു ശമുവേൽ (സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ബ്രിസ്‌ബെയ്ൻ) എന്നിവർ ക്രിസ്മസ് ന്യൂ ഇയർ സന്ദേശവും, ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റവ. ഫാ. മൈക്കിൾ ഗ്രേസ് ആശംസയും നൽകി. സംഗീത വിരുന്നിനിടയിൽ സൺഡേ സ്കൂൾ കുട്ടികൾ സംഘടിപ്പിച്ച കാരളും നേറ്റിവിറ്റി സ്കിറ്റും, കാൻഡിൽ ഡാൻസും സന്നിഹിതരായ  സമൂഹത്തിന് ഒരു ദൃശ്യ വിരുന്നൊരുക്കി. ക്രിസ്മസ് പുതുവൽസരാഘോഷങ്ങളിൽ റവ. ഐസൻ ജോഷ്വാ, റവ. ഫെലിക്സ് മാത്യു, റവ. ഫാ. മൈക്കിൾ ഗ്രേസ്, സെന്റ് പിറ്റേർസ് & സെന്റ് പോൾസ്  ഇടവക വികാരി റവ. ഫാ. ഷിനു വർഗ്ഗീസ് എന്നീ വൈദീകർ ആദിയോടന്ത്യം പങ്കു ചേർന്നു.

ADVERTISEMENT

ബ്രിസ്‌ബെയ്ൻ മലയാളികളുടെ ഇടയിലെ യുവ പ്രതിഭ അഖിൽ തോമസ് & ടീമിന്റെ ക്രിസ്മസ് ഗാനങ്ങൾ ചേർത്തിണക്കിയ ഫ്യുഷൻ കൂടിവന്നവർക്ക് ശ്രവ്യമാധുര്യം നൽകി. സഭകളും ഇടവകകളും തമ്മിലുള്ള ഐക്യവും സ്നേഹവും ഊട്ടി ഉറപ്പിക്കുക എന്ന വിധത്തിൽ സംഘടിപ്പിച്ച  എക്യുമെനിക്കൽ പ്രോഗ്രാം വിജയകരമാക്കി തീർന്നതു പ്രോഗ്രാമിലെ പാർട്ടിസിപ്പൻസിന്റെ ആത്മാർത്ഥമായ സഹകരണത്താലും, ഇടവകാംഗങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്താലും, D'Nuhro-യുടെ കോ-ഓർഡിനേറ്റർമാരായ ജ്യോതി സ്കറിയാ, അനീഷ് കെ. ജോയി, എന്നിവരുടെ അക്ഷീണ പ്രവർത്താനത്താലും ആണെന്ന് നന്ദി പ്രകടനത്തിൽ ഇടവക സെക്കട്ടറി ജിലോ ജോസ് അറിയിച്ചു. സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി D'Nuhro-2022 ക്രിസ്മസ് പുതുവൽസരാഘോഷങ്ങൾ അവസാനിച്ചു.