ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി വേൾഡ് മലയാളി ഫെഡറേഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഡബ്ല്യുഎംഎഫ് കോഓർഡിനേറ്റർ വിജയൻ കെ നായരിന്റെ നേതൃത്വത്തിലാണ് സുഡാനിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. പതിനെട്ടാം തിയതി മുതലാണ് 24

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖാർത്തൂം∙ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി വേൾഡ് മലയാളി ഫെഡറേഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഡബ്ല്യുഎംഎഫ് കോഓർഡിനേറ്റർ വിജയൻ കെ നായരിന്റെ നേതൃത്വത്തിലാണ് സുഡാനിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. പതിനെട്ടാം തിയതി മുതലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തുടങ്ങിയത്. നോർക്കയുമായി ചേർന്നാണ് പ്രവർത്തനമെന്ന് ഗ്ലോബൽ ഹെൽപ് ഡെസ്ക് ഫെസിലിറ്റേറ്റർ ഡോ. ആനി ലിബു (യുഎസ്എ) അറിയിച്ചു. 

ഇന്ത്യ ഗവൺമെന്റിന്റെ 'ഓപ്പറേഷൻ കാവേരി' യുടെ ഭാഗമായി മുന്നറിലധികം വരുന്ന ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള "സുമേധ' എന്ന ഇന്ത്യൻ നേവൽ ഷിപ്പ് പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്കുള്ള ആദ്യ യാത്ര നടത്തി. 600 ൽപ്പരം പേർ അടുത്ത യാത്രയ്ക്കായി കാത്തിരിക്കുകയാണ്. പോർട്ട് സുഡാനിൽ ഉള്ള കോമ്പോനി സ്കൂൾ ആണ് ഇതിന്റെ രജിസ്ട്രേഷൻ പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

ADVERTISEMENT

ഇന്ത്യൻ എംബസിയും പോർട്ട് സുഡാനിലെ ഇന്ത്യൻ സമൂഹവും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. സ്കൂൾ കെട്ടിടം താമസസ്ഥലമായും ഭക്ഷണവും ഏർപ്പാട് ചെയ്യുന്നുണ്ട്.സുഡാനിലുള്ള പ്രവാസികൾ, വിദ്യാർഥികൾ എന്നിവർ അവരുടെ വിവരങ്ങൾ വാട്സാപ് ഗ്രൂപ്പിലോ, ഇമൈലിലോ അറിയിച്ചാൽ ആവശ്യമായ എല്ലാ സഹായവും നിർദേശവും ലഭിക്കുമെന്ന് ഡബ്ല്യുഎംഎഫ് ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ), ഗ്ലോബൽ പ്രസിഡന്റ് ഡോ.രത്നകുമാർ (മസ്‌കറ്റ്), ഗ്ലോബൽ കോഓർഡിനേറ്റർ പൗലോസ് തേപ്പാല (ഖത്തർ) ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായർ (ആഫ്രിക്ക) ഗ്ലോബൽ ട്രഷറർ നിസാർ എടുക്കും മീത്തൽ (ഹൈത്തി) അറിയിച്ചു. 

Contact - globalhelpdesk@worldmalayaleefederation.com 

ADVERTISEMENT

+249 91 806 2314 / +249 90 677 4869

+ 249 90 806 6446 /  + 228 90 59 5443 

ADVERTISEMENT

NORKA Help Line No : +91 8802012345