അഡ്‍ലെ‌യ്ഡ് ∙ അഡ്‍ലെ‌യ്ഡ് മെട്രോപൊളിറ്റൻ മലയാളി അസോസിയേഷനും അഡ്‍ലെ‌യ്ഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേളി അഡ്‍ലെ‌യ്ഡും സംയുക്തമായി സംഘടിപ്പിക്കുന്ന നാടകം ‘വിശുദ്ധ ഫലിതങ്ങൾ’ മേയ് 13നു അഡ്‍ലെ‌യ്ഡ് പാരഡൈസിലുള്ള ഇൻഫ്ലുവെൻസേഴ്സ് ചർച്ച് ഹാളിൽ വൈകിട്ട് ആറു മണിക്ക് അരങ്ങേറും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‍ലെ‌യ്ഡ് ∙ അഡ്‍ലെ‌യ്ഡ് മെട്രോപൊളിറ്റൻ മലയാളി അസോസിയേഷനും അഡ്‍ലെ‌യ്ഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേളി അഡ്‍ലെ‌യ്ഡും സംയുക്തമായി സംഘടിപ്പിക്കുന്ന നാടകം ‘വിശുദ്ധ ഫലിതങ്ങൾ’ മേയ് 13നു അഡ്‍ലെ‌യ്ഡ് പാരഡൈസിലുള്ള ഇൻഫ്ലുവെൻസേഴ്സ് ചർച്ച് ഹാളിൽ വൈകിട്ട് ആറു മണിക്ക് അരങ്ങേറും. 

പ്രമുഖ നാടക സംവിധായകനും ഇടശ്ശേരി അവാർഡ് ജേതാവുമായ എമിൽ മാധവിയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടകത്തിൽ ബിരുദം പൂർത്തിയാക്കി. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും നാടകത്തിൽ ബിരുദാനന്തര ബിരുദം പൂർത്തീകരിച്ചതിനു ശേഷം ഇപ്പോൾ എമിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നാടകവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണം ചെയ്യുന്നു. കഴിഞ്ഞ 13 വർഷമായി വിവിധ രാജ്യങ്ങളിൽ പല ഭാഷകളിൽ 25 ഓളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ADVERTISEMENT

2017 ൽ ഡോ. സാംകുട്ടി പട്ടംകരിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ‘നിരാസമയൻ’ എന്ന നാടകത്തിനു ശേഷം കേളിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ നാടകമാണ് ‘വിശുദ്ധ ഫലിതങ്ങൾ’. നാടകത്തോട് സ്നേഹവും താൽപര്യവുമുള്ള പ്രവാസികളായ അഡ്‍ലെ‌യ്ഡ് മലയാളികളാണ് ഈ നാടകത്തിൽ കഥാപാത്രങ്ങളായി എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: അനീഷ്–0450104144, വിനു–0434 399 636.