കൊച്ചി ∙ ശ്രീലങ്കൻ യാത്രയ്ക്ക് വീസ നിയന്ത്രണം നീക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള നാലംഗ കുടുംബത്തിന് ഒരു ട്രിപ്പിൽ ലാഭം 8000 രൂപയിലേറെ. നിലവിൽ 2080 രൂപയാണ് ശ്രീലങ്കൻ വീസയുടെ നിരക്ക്. യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശ്രീലങ്കൻ യാത്രയ്ക്ക് വീസ നിയന്ത്രണം നീക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള നാലംഗ കുടുംബത്തിന് ഒരു ട്രിപ്പിൽ ലാഭം 8000 രൂപയിലേറെ. നിലവിൽ 2080 രൂപയാണ് ശ്രീലങ്കൻ വീസയുടെ നിരക്ക്. യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കൂടുതലും ഇന്ത്യക്കാരെ. ഒപ്പം 2019 ലെ ഈസ്റ്റർ ബോംബാക്രമണത്തിനുശേഷം തകർന്നു പോയ ടൂറിസത്തിന്റെ തിരിച്ചുവരവും ലക്ഷ്യമിടുന്നു. ചൈനയും റഷ്യയും ഇന്ത്യയും ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് ശ്രീലങ്ക സന്ദർശിക്കാൻ വീസ ആവശ്യമില്ലാത്തത്. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ അടുത്തവർഷം മാർച്ച് 31 വരെയാണ് ഇത്.

സെപ്റ്റംബറിൽ ശ്രീലങ്ക സന്ദർശിച്ചത് 30000 പേരാണ്. 2019 ൽ 25 ലക്ഷം ടൂറിസ്റ്റുകളാണ് ശ്രീലങ്കയിലെത്തിയത്. എന്നാൽ ഈസ്റ്റർ ബോംബാക്രമണവും കോവിഡും ശ്രീലങ്കയുടെ ടൂറിസം വിപണിയെ തളർത്തിക്കളഞ്ഞു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് അയവുവന്നതും രൂപയുടെ കൈമാറ്റത്തിൽ മികച്ച എക്സ്ചേഞ്ച്റേറ്റ് കിട്ടുന്നതുമാണ് ഇന്ത്യൻ ടൂറിസ്റ്റുകളുടെ ഒരാകർഷണം.

യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കൂടുതലും ഇന്ത്യക്കാരെ. Image Credits: mihtiander/Istockphoto.com
ADVERTISEMENT

ശ്രീലങ്കയിലേക്ക് ബജറ്റ് എയർലൈനുകൾ തുടങ്ങിയാൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകും. ചെന്നൈയിലും ബെംഗളൂരുവിലും വിമാനത്തിൽ എത്തേണ്ട സമയം കൊണ്ട് കൊളംബോയിലെത്താം. കോവിഡിനുശേഷം ശ്രീലങ്കൻ പാക്കേജിന് ഡിമാൻഡുണ്ട്"- സ്പൈസ് ലാൻഡ് ഹോളിഡേയ്സ് ലങ്ക ഡയറക്ടർ യു. സി. റിയാസ് ചൂണ്ടിക്കാട്ടി.

ശ്രീലങ്കയിൽ ഇന്ത്യയുടെ റുപേ കാർഡ് ഉപയോഗിക്കാവുന്ന സംവിധാനം ഉടനെ നിലവിൽ വരുമെന്നും ഇത് സന്ദർശകർക്ക് വലിയ പ്രയോജനം ചെയ്യുമെന്നും കൊളംബോയിലെ ഇന്ത്യൻ സിഇഒ ഫോറം പ്രസിഡന്റ് ടി. എസ്. പ്രകാശ് പറഞ്ഞു.