മെൽബൺ ∙ മെൽബണിലെ കലാ– സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് വ്യത്യസ്തമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ

മെൽബൺ ∙ മെൽബണിലെ കലാ– സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് വ്യത്യസ്തമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ മെൽബണിലെ കലാ– സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് വ്യത്യസ്തമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങൾ ക്രൂസ് 2023 കപ്പൽ യാത്രയിലൂടെ വ്യത്യസ്തമാകുന്നു. ഈ മാസം 15ന് മെൽബണിൽ നിന്നും ആരംഭിച്ച് സൗത്ത് ഓസ്ട്രേലിയ, കാംഗുരു ഐലൻഡ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 19ന്  മെൽബണിൽ തിരിച്ച് എത്തുന്ന രീതിയിലാണ് സംഘാടകർ കപ്പൽ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ക്രൂസ് 2023 പരിപാടിയിൽ സോഷ്യൽ ക്ലബ്ബിലെ അംഗങ്ങളുടെ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Image Supplied

സൗത്ത് ഓസ്ട്രേലിയയിലെ കാംഗുരു ഐലൻഡിൽ ഒരു ദിവസത്തെ സിറ്റി ടൂറും ഈ യാത്രയോട് അനുബന്ധിച്ച് സംഘാടകർ ക്രമീകരിച്ചിട്ട് ഉണ്ട്. ക്രൂസ് 2023 കപ്പൽ യാത്രയുടെ ചീഫ് കോഓർഡിനേറ്റർ ഷാനി ഫിലിപ്പിന്റെ നേതൃത്വത്തിൽ കോർഡിനേറ്റർമാരായ തോമസ് തച്ചേടൻ, മോൻസി പൂത്തുറ, സ്റ്റീഫൻ ഓക്കാട്ട്, തോമസ് കുട്ടി, ഞാറവേലിൽ, റ്റോമി നിരപ്പേൽ, നിനു സിറിയക്ക്, ഷീലു സോബി എന്നിവർ Cruse -2023 കപ്പൽ യാത്രക്കുള്ള ക്രമീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. ക്രൂസ് 2023 കപ്പൽ യാത്ര മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ചരിത്രത്തിലെ നാഴിക കല്ല് ആയിരിക്കുമെന്ന് കപ്പൽ യാത്രയുടെ ചീഫ് കോർഡിനേറ്റർ ഷാനി ഫിലിപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

English Summary:

Melbourne Social Club's Christmas and New Year Celebrations are Different