മനില∙ മനുഷ്യകടത്തും ഓൺലൈൻ തട്ടിപ്പും നടത്തിയതായി സംശയിക്കുന്ന 180 ചൈനീസ് പൗരന്മാരെ ഫിലിപ്പീൻസിൽ നിന്നും വ്യാഴാഴ്ച നാടുകടത്തിയെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബറിൽ നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലെടുത്ത 600 ഓളം പേരിൽ നിന്നാണ് 180 ചൈനീസ് പൗരന്മാരെ നാടുകടത്തിയത്. പിടിയിലായ 600 പേരിൽ കൊറിയൻ, വിയറ്റ്നാമീസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനില∙ മനുഷ്യകടത്തും ഓൺലൈൻ തട്ടിപ്പും നടത്തിയതായി സംശയിക്കുന്ന  180 ചൈനീസ് പൗരന്മാരെ ഫിലിപ്പീൻസിൽ നിന്നും വ്യാഴാഴ്ച നാടുകടത്തിയെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബറിൽ നടത്തിയ  റെയ്ഡിൽ കസ്റ്റഡിയിലെടുത്ത 600 ഓളം പേരിൽ നിന്നാണ് 180 ചൈനീസ് പൗരന്മാരെ നാടുകടത്തിയത്. പിടിയിലായ 600 പേരിൽ കൊറിയൻ, വിയറ്റ്നാമീസ്, ഫിലിപ്പിനോ പൗരന്മാരുമുണ്ടായിരുന്നു. ഇന്‍റർനെറ്റ് ഗെയിമിങ് കമ്പനി നടത്താൻ ലൈസൻസുള്ള കെട്ടിടത്തിൽ ഒരു മസാജ് പാർലറും കരോക്കെ മുറികളും റസ്റ്റോറന്‍റും അനധികൃതമായി നടത്തിവരികയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചൈനീസ് പൗരന്മാർ പിടിയിലായത്. 

റെയ്ഡിനിടെ നിരവധി സ്ത്രീകളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. നാടുകടത്തപ്പെട്ട ചൈനീസ് പൗരന്മാർക്ക് വർക്ക് പെർമിറ്റ് ഇല്ലായിരുന്നുവെന്നും അവർ ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രസിഡൻഷ്യൽ ആന്‍റി-ഓർഗനൈസ്ഡ് ക്രൈം കമ്മീഷൻ അണ്ടർസെക്രട്ടറി ഗിൽബെർട്ടോ ക്രൂസ് എഎഫ്‌പിയോട് പറഞ്ഞു. റെയ്ഡിൽ കസ്റ്റഡിയിലെടുത്ത കൂടുതൽ വിദേശികളെ വരും ആഴ്ചകളിൽ നാടുകടത്തുമെന്ന് ക്രൂസ് പറഞ്ഞു. ഏഷ്യാ-പസഫിക് മേഖലയിലെ ഇന്‍റർനെറ്റ് തട്ടിപ്പുകളെക്കുറിച്ച് രാജ്യാന്തര ആശങ്കകൾ വർധിച്ചുവരികയാണ്. 

English Summary:

180 Chinese nationals deported from Philippines