ക്വലാലംപൂർ∙ 'നേരിനൊപ്പം കാരുണ്യത്തിന്റെ കൈത്താങ്ങാവുക' എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന സമാഹരണാർത്ഥം നവോദയ മലേഷ്യ ലക്കി ഡ്രോ സംഘടിപ്പിച്ചു. ജോഹോർ സ്റ്റേറ്റിലെ ഡെങ്കാ ബേ ബി.എഫ്.സി ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച നറുക്കെടുപ്പിൽ നിരവധി പേർ പങ്കെടുത്തു. നവോദയ സാംസ്‌കാരിക വേദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വലാലംപൂർ ∙ 'നേരിനൊപ്പം കാരുണ്യത്തിന്റെ കൈത്താങ്ങാവുക' എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന സമാഹരണാർത്ഥം നവോദയ മലേഷ്യ ലക്കി ഡ്രോ സംഘടിപ്പിച്ചു. ജോഹോർ സ്റ്റേറ്റിലെ ഡെങ്കാ ബേ ബി.എഫ്.സി ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച നറുക്കെടുപ്പിൽ നിരവധി പേർ പങ്കെടുത്തു. നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ സെക്രട്ടറി മൻസൂർ മദീനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെൽപ്‌ലൈൻ ചെയർമാൻ ഷരീഫ് മസ്ഹർ സ്വാഗതവും, നസീർ വൈലത്തൂർ നന്ദിയും പറഞ്ഞു. A559 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ ഐ ഫോൺ 15 പ്രൊക്ക് അർഹമായത്. രണ്ടാം സമ്മാനമായ ലാപ്‌ടോപ്പും മൂന്നാം സമ്മാനമായ എൽ.ഇ.ഡി ടിവിയും യഥാക്രമം  C886,B837 എന്നീ ടിക്കറ്റുകൾക്കാണ്. ഇവക്ക് പുറമെ ഇരുപത്തൊന്നോളം പ്രോത്സാഹന സമ്മാനങ്ങളുടെ നറുക്കെടുപ്പും വേദിയിൽ സംഘടിപ്പിച്ചിരുന്നു.

2022 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച ഹെൽപ്‌ലൈനിന്റെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ മലേഷ്യയിൽ അകപ്പെട്ട നിരവധിപേരെയാണ് നവോദയ സാംസ്‌കാരിക വേദി നാട്ടിലെത്തിച്ചത്. ഇക്കാലയളവിൽ മലേഷ്യയിലേക്ക് സന്ദർശക വിസയുടെ മറവിൽ ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടുന്ന വ്യാജ ഏജൻസികൾക്കെതിരെ നവോദയ നടത്തിയ ഇടപെടലുകൾ വളരെ ശ്രദ്ധേയമാണ്. ജീവകരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾക്കായുള്ള ക്യാമ്പയിനും മറ്റ് സാംസ്‌കാരിക പരിപാടികളും നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.

ADVERTISEMENT

(വാർത്ത: ആത്മേശൻ പച്ചാട്ട്)

English Summary:

Navodaya Malaysia Organized the Lucky Draw