സിഡ്നി ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിൻറെ കീഴിൽ ദൈവ മാതാവിന്റെ നാമത്തിൽ മറ്റൊരു ദേവാലയം കൂടെ സമർപ്പിക്കപ്പെടുന്നു. നോർത്ത് ആൻഡ് നോർത്ത് വെസ്റ്റ് സിഡ്നി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന, സ്വന്തമായ ഒരു ദേവാലയം എന്ന സ്വപ്നം , പൂവണിയുന്നതിന്റെ അവസാന വട്ട ചടങ്ങുകളിലേക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിന്റെ കീഴിൽ ദൈവമാതാവിന്റെ നാമത്തിൽ മറ്റൊരു ദേവാലയം കൂടെ സമർപ്പിക്കപ്പെടുന്നു. നോർത്ത് ആൻഡ് നോർത്ത് വെസ്റ്റ് സിഡ്നി നിവാസികളുടെ സ്വന്തമായ് ഒരു ദേവാലയം എന്ന സ്വപ്നം പൂവണിയുന്നു.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നി (SMIOC) 35 മിഡ്ഡ്യൂറൽ റോഡ് ഗാൽസ്റ്റണിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയത്തിലേക്ക് 2023 നവംബർ 12ന് ഔദ്യോഗികമായി മാറിയിരുന്നു. മാർച്ച് 1 ,2 തീയതികളിൽ മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ ഫിലോക്സിനോസിന്റെ മുഖ്യ കാർമികത്വത്തിൽ ഈ ദേവാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷ നടക്കും. ഇടവക വികാരി റവറന്റ് ഫാദർ നിഖിൽ അലക്സ് തരകന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചു ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. 

ADVERTISEMENT

മലങ്കര ഓർത്തഡോൿസ് സഭയുടെ സിഡ്‌നിയിലുള്ള രണ്ടാമത്തെ ദേവാലയമാണ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നി (SMIOC). 2011 ഇൽ നാല് കുടുംബങ്ങൾ ചേർന്ന് തുടങ്ങിയ കൂട്ടായ്മ ഇന്ന് 90ൽ അധികം ഇടവകക്കാരുള്ള ഒരു ദേവാലയമായി മാറിയിരിക്കുകയാണ്. ഇടവക അംഗങ്ങളുടെ ആധ്യാത്മിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനൊപ്പം പ്രദേശത്തെ എക്ക്യൂമിനിക്കൽ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഈ ദേവാലയം ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം: https://smioc.org.au/ 

English Summary:

Sydney's Galston Church Feast