ന്യൂജഴ്‌സി∙ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജ്)  മദേഴ്‌സ് ഡേ ആഘോഷങ്ങളും ഡിന്നർ നെറ്റും മേയ് 19 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി മദേഴ്‌സ് ഡേ സെലിബ്രേഷൻസ്‌, ഗ്രാൻഡ് മദേഴ്‌സ് റെക്കഗ്‌നിഷൻ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകുന്നു,

പ്രമുഖ നർത്തകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. ന്യൂജഴ്‌സിയിലെ  പ്രമുഖ സ്കൂൾ ഓഫ്  ആർട്സുകളുടെ സംഗമ വേദിയാകും. കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ ഈ വർഷത്തെ മദേഴ്‌സ് ഡേ ആഘോഷങ്ങൾ, നൃത്യനൃത്യങ്ങൾ, മ്യൂസിക്കൽ നൈറ്റ്  കൂടാതെ അമ്മമാർക്കും മുത്തശ്ശിമാർക്കും വേണ്ടി കലാമത്സരങ്ങൾ എന്നിവ ഉണ്ടാകും.

 മത്സരങ്ങൾ, ടോക്ക് ഷോകൾ തുടങ്ങിയവയാണ് ഒരുക്കുന്നതെന്ന് പ്രസിഡന്റ് ജയൻ ജോസഫ്, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  വിജേഷ് കാരാട്ട്, കോഓർഡിനേറ്റർ പ്രീത വീട്ടിൽ എന്നിവർ അറിയിച്ചു. ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ, ജോയിന്റ് ട്രഷറർ പീറ്റർ ജോർജ്, അജിത് പ്രഭാകർ (ചാരിറ്റി അഫയേഴ്സ്),  ടോം നെറ്റിക്കാടൻ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), പ്രിൻസി ജോൺ (യൂത്ത് അഫയേഴ്സ്), ജെയിംസ് ജോർജ്,  മനോജ് ഫ്രാൻസിസ് (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ)

കൂടാതെ ട്രസ്റ്റി ബോർഡ് ചെയർമാൻ റോയ് മാത്യുവും,  ട്രസ്റ്റി ബോർഡ് മെംബേർസ് ആയ ജയ് കുളമ്പിൽ, ജോൺ വർഗീസ്, സണ്ണി വാളിയാപ്ലാക്കൽ, സോഫി വിൽ‌സൺ, റെജിമോൻ എബ്രഹാം, അലക്സ് മാത്യു, തുടങ്ങി എല്ലാവരും ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പിന്നണിയിലുണ്ട്,

 വിവരങ്ങൾക്ക്: ജയൻ ജോസഫ്-(908) 400-2635  , ബൈജു വര്ഗീസ് – 914-349-1559. വിജേഷ് കാരാട്ട് – (540) 604-6287.For More Details Visit WWW.KANJ.ORG