അരിസോണ∙ഓർഗൻ ട്രാൻസ്പ്ലാന്റേഷനിൽ അമേരിക്കയിലെ പ്രശസ്തമായ ഹോസ്പിറ്റൽ " മയോ ക്ലിനിക് , അരിസോണയിലെ ട്രാൻസ്‌പ്ലാന്റ്  പേഷ്യന്റ്സിനായി  ഡിന്നർ നടത്തി. പ്രാർഥനയോടെ ഹോസ്പിറ്റൽ ചാപ്ലിൻ പരിപാടിക്ക് തുടക്കം കുറിച്ചു. കിഡ്നി , ശ്വാസകോശം, കരൾ ട്രാൻസ്പ്ലാന്റിൽ അതീവ വിദഗ്ധരായ ഡോക്ടർമാരാണ് മായോ ക്ലിനിക് അരിസോണയിൽ ഉള്ളത് .അതിൽ ഇന്ത്യൻ ഡോക്ടർമാരും ഉൾക്കൊള്ളുന്നു എന്നതിൽ നമ്മൾക്കും അഭിമാനിക്കാം . 

ട്രാൻസ്‌പ്ലാന്റ് യൂണിറ്റ് മാനേജർ കാൽവിൻ സാപ്, യൂണിറ്റ് നഴ്സുമാർ എന്നിവർ രോഗികൾക്ക് ഡിന്നർ വിളമ്പി. രോഗികൾക്കു വേണ്ടി വിവിധ തരം കളികളും ഒരുക്കിയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ പസ്റൊർ രോഗികൾക്കായി പ്രത്യേക പ്രാർഥനയും നടത്തി.