തിരുവനന്തപുരം ∙ അംബേദ്കർ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റേയും ലോർഡ് ബുദ്ധ യൂണിവേഴ്സൽ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ 11–ാം വർഷത്തിലെ ഹയസ്റ്റ് എക്സലൻസ് അവാർഡുകൾ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിശിഷ്ട വ്യക്തികൾക്ക് വിതരണം ചെയ്തു.

2019 മേയ് 18നു ബുദ്ധ പൗർണമി ദിനത്തിൽ, മസ്കറ്റ് ഹോട്ടലിലെ പ്രൗഢ ഗംഭീരമായ ചടങ്ങിൽ ജസ്റ്റിസ് കമാൽ പാഷയിൽ നിന്നും അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള എഴുത്തുകാരൻ മോൻസി സക്റിയായ്ക്കു ഡോ. ബി. ആർ. അംബേദ്കർ ഹയസ്റ് എക്സലൻസ് അവാർഡ് ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുൻ ഡിജിപി കെ. ബി. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മറ്റനേകം വിശിഷ്ട അതിഥികളും, അവാർഡ് ജേതാക്കളും പങ്കെടുത്തു.