ഒക്‌ലഹോമ ∙ നോർത്ത് അമേരിക്കാ– യൂറോപ്പ് ഭദ്രാസന നേറ്റീവ് അമേരിക്കൻ മിഷ്യൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്‌ലഹോമയിൽ വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു.

ഒക്‌ലഹോമ ബ്രോക്കൻ ബൊ ക്യാംപ് ഇസ്രായേൽ ഫോൾസത്തിൽ ജൂൺ 2 മുതൽ ജൂൺ 7 വരെയാണ്. വിബിഎസ്, ബൈബിൾ പഠനം, ഗാനപരിശീലനം, ക്വിസ്, സ്പോർട്സ്, ടാലന്റ് ഷോ തുടങ്ങിയ നിരവധി പരിപാടികൾ വിബിഎസിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മേയ് 26 ഞായറാഴ്ചയാണ് വിബിഎസിന് റജിസ്ട്രേഷൻ അവസാനിക്കുന്നത്. ഇടവകകളിലെ വികാരിമാരിൽ നിന്നോ, സെക്രട്ടറിമാരിൽ നിന്നോ റജിസ്ട്രേഷൻ ഫോം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

ഷീബാ മാത്യു  namokalahoma@gmail.com