മിഷിഗൺ ∙ നിരപരാധിയായിരിന്നിട്ടും 45 വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്ന മിഷിഗണിലെ റിച്ചാർഡ് ഫിലിപ്പിന് 15 ലക്ഷംഡോളർ നഷ്ടപരിഹാരം നൽകാൻ തീരുമാനമായതായി മിഷിഗൺ അറ്റോർണി ജനറൽ അറിയിച്ചു. യഥാർത്ഥ കുറ്റവാളി വർഷങ്ങൾക്കു ശേഷം കുറ്റം ഏറ്റുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റിച്ചാർഡ് ഫിലിപ്പ് മാർച്ചിൽ ജയിൽ മോചിതനായി.

27–ാം വയസ്സിൽ പൊലീസ് കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച റിച്ചാർഡ് 73–ാം വയസ്സിൽ പുതിയ ജീവിതം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഗ്രീഗോറി ഹാരിസ് എന്നയാളെ കാറിൽ നിന്നും  വലിച്ചിറക്കി വെടിവച്ചു കൊന്നു എന്നതായിരുന്നു റിച്ചാർഡ് ഫിലിപ്പിനെതിരെയുള്ള കേസ്. കൊല്ലപ്പെട്ടയാളുടെ ബന്ധുവിന്റെ കള്ള സാക്ഷി വിശ്വസിച്ചാണ് കോടതി റിച്ചാർഡിനെ ശിക്ഷിച്ചത്.