ഫിലഡല്‍ഫിയാ∙ ഫിലഡല്‍ഫിയായിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയായുടെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു.  മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ  ഉദ്ഘാടനം ഗായകന്‍ ഫ്രാന്‍കോ സൈമണ്‍ നിര്‍വ്വഹിച്ചു. 

 പ്രസിഡന്‍റ് ചെറിയാന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഢ ഗംഭീരമായ സമ്മേളനത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രാഹാം, ഫോമാ ട്രഷറാര്‍ ഷിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 2018 ലെ  കേരളാ സ്‌റ്റേറ്റ് ബെസ്റ്റ്  ചൈല്‍ഡ് ആര്‍ട്ടിസ്റ്റ്് അവാര്‍ഡ് ജേതാവായ റിഥുന്‍ ഗുജ്ജായെ ഐഷാനി ശ്രീജിത്ത് സദസ്സിന് പരിചയപ്പെടുത്തി. മാപ്പിന്റെ വകയായുള്ള പ്ലാക്ക് ദിലീപ് വര്‍ഗീസ് റിഥുവിന് നല്‍കി ആദരിച്ചു.

തുടര്‍ന്ന് നടന്ന മാതൃദിനാഘോഷ ചടങ്ങില്‍ മുഖ്യ പ്രഭാഷകയായി എത്തിയ  ജെന്‍സി അനീഷ് കൊച്ചമ്മയെ സിബി ചെറിയാന്‍ സദസ്സിന് പരിചയപ്പെടുത്തി.  മാതൃദിനാശംസകള്‍ നല്‍കുവാനായി എത്തിച്ചേര്‍ന്ന  സിമി സൈമണിനെ സുനിതാ സാമുവേലും, മേരി ഏബ്രഹാമിനെ ജെയ്‌സി ഐസക്കും സദസ്സിന് പരിചയപ്പെടുത്തി. കലാ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌മോള്‍ ശ്രീധര്‍, സിനു നായര്‍, നാഷ്‌വില്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ്  ബിജു ജോസഫ്  എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

അമ്മമാരെ പൊന്നാട അണിയിച്ചുള്ള ആദരിക്കല്‍ ചടങ്ങില്‍ നീനാ പനയ്ക്കലിനെ രാജു പള്ളത്തും, അന്നമ്മ ജോസഫിനെ ഷിനു ജോസഫും, ലിസിക്കുട്ടി സ്കറിയായെ അനിയന്‍ ജോര്‍ജ്ജും, അന്നമ്മ ജോസഫിനെ ബോബി തോമസും, മറിയാമ്മ ഫിലിപ്പിനെ ജിബി തോമസും പൊന്നാട അണിയിച്ചു. വന്നുചേര്‍ന്ന എല്ലാ അമ്മമാര്‍ക്കും മാപ്പ് വക പൂക്കളും സമ്മാനങ്ങളും നല്‍കി.    

ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി വന്നുചേര്‍ന്ന ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി എം. തോമസ്, കാഞ്ച് പ്രസിഡന്റ് ജയന്‍ ജോസഫ്, കാഞ്ച് സെക്രട്ടറി ബൈജു വര്‍ഗീസ്, കെ.എസ്.എന്‍.ജെ പ്രസിഡന്റ് സിറിയക്ക് കുര്യന്‍, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, കാഞ്ച് മുന്‍ ട്രഷറാര്‍ ജോസഫ് ഇടിക്കുള, ഡെലിവര്‍വാലി മലയാളീ അസോസിയേഷന്‍ കോ ഫൗണ്ടര്‍ മനോജ് വര്‍ഗീസ്, ഡല്‍മാ അസോസിയേഷന്‍ കോ ഫൗണ്ടര്‍ സക്കറിയാ പെരിയാപുരം, രാജന്‍ ചീരന്‍  മിത്രാസ് ഗ്രൂപ്പ് എന്നീ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്ത  മികവുറ്റ ആഘോഷ പരിപാടികള്‍ക്ക് വിഭവ സമര്‍ത്ഥമായ അത്താഴ വിരുന്നോടുകൂടി തിരശീല വീണു.