ഹൂസ്റ്റൺ ∙ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോക്കൽ ഗവൺമെന്റുകളിലേക്ക് വിജയിച്ച ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളുമായി യുഎസ് ഇന്ത്യൻ അംബാസിഡറായി നിയമിതനായ Harishn Shringla ചർച്ച നടത്തി. ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിലായിരുന്നു ചർച്ച. ടെക്സസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനപ്രതിനിധികൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 75 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

അമേരിക്കൻ പ്രാദേശിക ഗവൺമെന്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചു കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലെ കർത്തവ്യ നിർവഹണം കാര്യഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ എന്നും അംബാഡഡർ ആശംസിച്ചു.

മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ഹൂസ്റ്റൺ കോൺസുലേറ്റിൽ രാഷ്ട്ര പിതാവിന്റെ ചിത്രം അനാവസരണ ചെയ്തു. ഹൂസ്റ്റണിൽ നിന്നുള്ള ജഡ്ജ് കെ. പി. ജോർജ്, ശ്രീകുൽകർണി, ആർ. കെ. സാൻഡിൽ, ജഡ്ജ് ജൂലി മാത്യു, രാജ് സൽഹോത്രാ, കോപ്പേൽ സിറ്റി കൗൺസിലംഗം ബിജു മാത്യു, റിഷ് ഒബ്‌റോയ്, ഹരിഷ് ജാജു, ഷാംബ മുക്കർജി, സ്റ്റാഫോർഡ് സിറ്റി കൗൺസിൽ അംഗം കെൻ മാത്യു എന്നിവരെ കൂടാതെ ഇസ്രയേൽ കോൺസുലർ ജനറൽ, ഇന്ത്യൻ കോൺസുലർ ഡോ. അനുപം റെ എന്നിവരും സന്നിഹിതരായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT