ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ മേയ് മാസ സമ്മേളനം നടത്തി. സ്വാഗത പ്രസംഗത്തിൽ മണ്ണിക്കരോട്ട് മാതൃസ്നേഹത്തിന്റെ അമൂല്യതയെക്കുറിച്ച് ഹൃസ്വമായി സംസാരിച്ചു. മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകയുമായ പൊന്നു പിള്ളയ്ക്ക് സൊസൈറ്റിയ്ക്കുവേണ്ടി സെക്രട്ടറി ജി. പുത്തൻകുരിശ് പൂച്ചെണ്ടു നൽകി ആദരിച്ചു. തുടർന്ന് പുത്തൻകുരിശ് അമ്മമാർക്ക് അഭിവാദനങ്ങൾ അർപ്പിച്ചുകൊണ്ട് മാതൃദിനാശംസ എന്ന കവിത ആലപിച്ചു.

കുരിയൻ മ്യാലിൽ മോഡറേറ്ററായി മാതൃദിനത്തെക്കുറിച്ച് ചർച്ച ആരംഭിച്ചു. എ. സി. ജോർജ് അവതരണ പ്രഭാഷണം നടത്തി. തുടർന്നുള്ള ചർച്ചയിൽ സദസ്യർ സജീവമായി പങ്കെടുത്തു. അമ്മയെന്നോ സ്നേഹം എന്തെന്നോ അറിയാതെ ഉണ്ടാകുന്ന ക്രൂരകൃത്യങ്ങളെ ആസ്പദമാക്കി ജോസഫ് പൊന്നോലി ഒരു മിനിക്കഥ അവതരിപ്പിച്ചു. ഈശൊ ജേക്കബ് ജീവിതാനുഭവങ്ങളിലൂടെ മാതൃസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് സദസ്യരെ നയിച്ചു.

പൊതുചർച്ചയിൽ പൊന്നുപിള്ള, എ. സി. ജോർജ്, നൈനാൻ മാത്തുള്ള, ചാക്കൊ മുട്ടുങ്കൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗീസ്, കുര്യൻ പന്നപ്പാറ, മാത്യു പന്നപ്പാറ, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, സലിം അറക്കൽ,  ഈശൊ ജേക്കബ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലയാവർ പങ്കെടുത്തു. പൊന്നു പിള്ള ഏവർക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം ജൂൺ രണ്ടാം ഞായറാഴ്ച (ജൂൺ 9) നടക്കും.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക് :

മണ്ണിക്കരോട്ട് (പ്രസിഡന്റ്) : 281 857 9221

ജോളി വില്ലി (വൈസ് പ്രസിഡന്റ്) : 281 998 4917

പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) : 281 261 4950

ജി. പുത്തൻകുരിശ് (സെക്രട്ടറി) : 281 773 1217