വാഷിങ്ട‍ൻ ഡിസി∙ ലോകസഭാ തിരഞ്ഞെടുപ്പൽ തിളക്കമാർന്ന വിജയം കൈവരിച്ചു അധികാരത്തിൽ തുടരുന്നതിനുള്ള അവസരം ലഭിച്ച നരേന്ദ്രമോഡിയെയും ബിജെപി യെയും അഭിനന്ദിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ട്വിറ്റർ സന്ദേശം. അധികാരത്തിൽ തുടരുന്നതിനുള്ള ഇന്ത്യൻ ജനതയുടെ അനുമതി അമേരിക്കയുമായി  സുഹൃദ്ബന്ധം ശക്തമാക്കുന്നതിനിടയാകട്ടെ എന്ന് ട്രംപ് ആശംസിച്ചു.

മോദി പിന്തുടർന്ന ഹിന്ദു നാഷണലിസ്റ്റ് പൊളിറ്റിക്സിന്റെ അധികാരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. നാലു വർഷം മുമ്പ് അധികാരത്തിലെത്തിയപ്പോൾ മോദിക്ക് ലഭിച്ച പിന്തുണ വർധിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.