ഷിക്കാഗോ∙ സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മേയ് 26 ന്. ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ആദ്യകുര്‍ബാന സ്വീകരണം മേയ് 26 ഞായറാഴ്ച വൈകിട്ട് മൂന്നിന് സെന്റ് മേരീസ് ദേവാലയത്തില്‍  നടത്തുന്നു .

കോട്ടയം രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ ഹാളില്‍ മാതാപിതാക്കളുടെ നേതൃത്വത്തില്‍ വിരുന്നു സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട് .

ദേവാലയത്തിലെ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കുന്നതിനു വേണ്ടി ഇടവക വികാരി ഫാ . തോമസ് മുളവനാലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിന്റെയും സ്കൂള്‍ ഡയറക്ടര്‍മാരുടെയും അധ്യാപകരുടെയും പള്ളി എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും സിസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

മാതാപിതാക്കളുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ഹാളിലെ ചടങ്ങുകള്‍ ഭംഗിയാക്കുന്നതിനുവേണ്ടി ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു .  സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.