ഷിക്കാഗോ∙ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ കുടുംബ സംഗമം പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്നു. മേയ് മാസം നടത്തിയ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മീറ്റിംഗിനും, ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനവും  പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബെഞ്ചമിന്‍ തോമസ്, ആദ്യ ടിക്കറ്റ് കൗണ്‍സിലിലെ സീനിയര്‍ അംഗം ജേക്കബ് ചാക്കോയ്ക്ക് നൽകി നിര്‍വഹിച്ചു.

ജൂണ്‍ 22-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സിറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമം ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്ത് വചന സന്ദേശം നല്‍കും. 

ഡിന്നര്‍, പൊതുസമ്മേളനം, ആകര്‍ഷകങ്ങളായ കലാപരിപാടികള്‍ എന്നിവയാണ് കുടംബ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൗണ്‍സിലിലെ 15 ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരുടേയും,, നൂറുകണക്കിന് വിശ്വാസികളുടേയും പങ്കാളിത്തംകൊണ്ട് ഈ കുടുംബ സംഗമം ഏറെ ശ്രദ്ധേയമാകും.

കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനു ഫാ. തോമസ് മുളവനാല്‍ ചെയര്‍മാനായുള്ള 30 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. 

കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഈ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കി വരുന്നു. ഏവരുടേയും സാന്നിധ്യ സഹകരണങ്ങള്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ബാബു മഠത്തില്‍പറമ്പിലും കൗണ്‍സില്‍ അംഗങ്ങളും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആന്റോ കവലയ്ക്കല്‍  (630 666 7310), ബെഞ്ചമിന്‍ തോമസ് (847 529 4600).