ഷിക്കാഗോ∙ ഇരുനൂറില്‍പ്പരം കലാപ്രതിഭകള്‍ മാറ്റുരച്ച കെസി.എസ് യുവജനോത്സവം 2019-ല്‍ കലാപ്രതിഭയായി ഡാനിയേല്‍ മാത്യു തേക്കുനില്‍ക്കുന്നതിലും, കലാതിലകമായി ആഞ്ചലീന ജോസ് മണക്കാട്ടും, റൈസിങ് സ്റ്റാര്‍ ആയി ലേനാ മാത്യൂസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

                                                                                                                                                        ഷിക്കാഗോ∙ ഇരുനൂറില്‍പ്പരം കലാപ്രതിഭകള്‍ മാറ്റുരച്ച കെസി.എസ് യുവജനോത്സവം 2019-ല്‍ കലാപ്രതിഭയായി ഡാനിയേല്‍ മാത്യു തേക്കുനില്‍ക്കുന്നതിലും, കലാതിലകമായി ആഞ്ചലീന ജോസ് മണക്കാട്ടും, റൈസിങ് സ്റ്റാര്‍ ആയി ലേനാ മാത്യൂസ് കുരുട്ടുപറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു. 

കെ.സി.എസ് ഭാരവാഹികളുടേയും എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗങ്ങളുടേയും സാന്നിധ്യത്തില്‍ മുന്‍വര്‍ഷത്തെ കലാപ്രതിഭ കായിന്‍ കാരാപ്പള്ളില്‍, കലാതിലകം റൊമീന ചാലുങ്കല്‍, റൈസിംഗ് സ്റ്റാര്‍സായ ഡാനിയേല്‍ തേക്കുനില്‍ക്കുന്നതില്‍, സാനിയ കോലടി, ലെക്‌സിയാ ഇടുക്കുതറയില്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നാലു സ്റ്റേജുകളിലായി വിവിധ കലാമത്സരങ്ങളില്‍ ഇരുനൂറില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍ സ്‌പെല്ലിങ് ബീ മത്സരവും പതിനഞ്ചില്‍പ്പരം കുരുന്നുകള്‍ പങ്കെടുത്ത പുഞ്ചിരി മത്സരവും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 

ADVERTISEMENT

കലാതിലകം ആഞ്ചലീന, മണക്കാട്ട് ജോസ്-  ലിന്‍സി ദമ്പതികളുടെ പുത്രിയാണ്. ഇംഗ്ലീഷ് ലൈറ്റ് മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ബൈബിള്‍ ക്വിസ്, സ്‌പെല്ലിംഗ് ബീ, വെസ്റ്റേണ്‍ ഡാന്‍സ് എന്നിവയില്‍ സമ്മാനം വാങ്ങിയ കലാപ്രതിഭ ഡാനിയല്‍, തേക്കുനില്‍ക്കുന്നതില്‍ ജോബി - മഞ്ജരി ദമ്പതികളുടെ പുത്രനാണ്. കുരുട്ടുപറമ്പില്‍ ഷാബിന്‍- ജീന ദമ്പതികളുടെ പുത്രിയായ റൈസിംഗ് സ്റ്റാര്‍ ലേന.

യുവജനോത്സവത്തിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് ലിന്‍സണ്‍ കൈതമലയുടെ നേതൃത്വത്തിലുള്ള എന്റര്‍ടൈന്‍മെന്റ് കമ്മിറ്റിയാണ്. ജോസ് ആനമല, മിഷേല്‍ ഇടുക്കുതറ, നിധിന്‍ പടിഞ്ഞാത്ത് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍. ഇവരോടൊപ്പം കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജെറിന്‍ പൂതക്കരി, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി എന്നിവരും മറ്റു ബോര്‍ഡ് അംഗങ്ങളും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.