ടൊറന്റോ ∙ കാനഡയിലുള്ള ക്രൈസ്തവ യുവജന സംഘടനയായ കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വാർഷിക ക്യാംപും കൺവെൻഷനും ജൂലൈ 19 മുതൽ 21 വരെ നടക്കും. മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വെച്ചാണ് ക്യാംപ്. സാമൂഹികവും ആത്മീകവുമായ വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന കാനഡ സ്പിരിച്ച്വൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ കാനഡയിലുള്ള ക്രൈസ്തവ യുവജന സംഘടനയായ കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വാർഷിക ക്യാംപും കൺവെൻഷനും ജൂലൈ 19 മുതൽ 21 വരെ നടക്കും. മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വെച്ചാണ് ക്യാംപ്. സാമൂഹികവും ആത്മീകവുമായ വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വാർഷിക ക്യാംപാണ് ഇംപാക്ട് 2019. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും പട്ടണങ്ങളിലുമുള്ള കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് പ്രവർത്തകരുടെ ഒരു ഒത്തുചേരൽ കൂടിയാണ് ഈ സംഗമം.

പ്രശസ്ത സുവിശേഷ പ്രസംഗികനും എഴുത്തുകാരനും ഐപിസി പിറവം സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ചെറിയനാണ് മുഖ്യ പ്രഭാഷകൻ. ക്രൈസ്‌തവ ഗായകരിൽ ശ്രദ്ധേയനായ പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ബെനിസൻ ബേബി എന്നിവർ ഗാനശുസ്രൂഷക്ക് നേതൃത്വം നൽകും. ‘Empowered,Walking with God’ എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.

ADVERTISEMENT

യുവജനങ്ങൾക്കായും കുട്ടികൾക്കായും പ്രത്യേക സെഷനുകൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിക്കുന്നതാണ്. അഞ്ചു മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകുന്ന വിബിഎസ് ഉണ്ടായിരിക്കുന്നതാണ്. 19 ന് വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാംപ് 21 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. വചന സന്ദേശങ്ങൾ, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകൾ, ടാലെന്റ്റ് ടൈം, ഗെയിംസ്, മിഷൻ ചലഞ്ച് തുടങ്ങിയവ എല്ലാ ദിവസവും നടക്കും.

ജൂലൈ 10 വരെ റജിസ്റ്റർ ചെയ്യുവാൻ സാവകാശം ഉണ്ട്. 60 ഡോളർ ആണ് റജിസ്‌ട്രേഷൻ ഫീസ്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ താമസ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും 500 യുവജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ്  ഭാരവാഹികൾ ഇംപാക്ട് 2019 ന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സാം പടിഞ്ഞാറേക്കര 905 516 2345, രേണു വർഗീസ് 647 773 1831.