വൈറ്റ് പ്ലെയിൻസ്‌ ∙ അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ ഏഴിന് 11 മുതല്‍ 6.00 വരെ അതിവിപുലമായ രീതിയിൽ നടത്തുന്നു. ന്യൂ റോഷലിൽ ഉള്ള ആൽബർട്ട് ലിണാർഡ് സ്‌കൂളില്‍ വെച്ചാണ്‌ (25 Gerada Ln, New Rochelle, NY 10804) ആണ് ഓണഘോഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റ് പ്ലെയിൻസ്‌ ∙ അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം  സെപ്റ്റംബർ ഏഴിന് 11 മുതല്‍ 6.00 വരെ അതിവിപുലമായ രീതിയിൽ നടത്തുന്നു. ന്യൂ റോഷലിൽ ഉള്ള ആൽബർട്ട് ലിണാർഡ് സ്‌കൂളില്‍ വെച്ചാണ്‌ (25 Gerada Ln, New Rochelle, NY 10804) ആണ് ഓണഘോഷം ഒരുക്കിയിരിക്കുന്നത്.

ഓണപരിപാടികളോടൊപ്പം തന്നെ പൂമരം എന്ന മെഗാ ഷോയും നടത്തുന്നു. കേരളത്തിൽ നിന്നും എത്തുന്ന 14 അധികം കലാകാരൻമാരും കലാകാരികളും ഉൾപ്പെടുന്ന ടീം ആണ് പൂമരം. പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മിയും കല്ലറഗോപനും മലയാള സിനിമയിലെ പ്രമുഖ നടീ നടന്മാരെയും, ഫ്യൂഷൻ, ഹാസ്യം എന്നിവ  ഉൾപ്പെടുത്തി എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഇഷ്‌ടപെടുന്ന ഒരു ടീമുമായാണ് പൂമരം എന്നത്. 

ADVERTISEMENT

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, അമേരിക്കയിലെ മറ്റ്  പ്രമുഖ  കലാകാരന്മാരുടെയും കലാകാരികളുടെയും ഡാൻസ് പ്രോഗ്രാമുകൾ, പൂമരം സ്റ്റേജ്‌ഷോ തുടങ്ങിയ കലാപരിപാടികൾ ആണ് അണിയിച്ചു ഒരുക്കിയിട്ടുള്ളത്.

വെസ്റ്റ് ചെസ്റ്ററിന്റെ ഓണത്തിൽ പങ്കെടുക്കുവാൻ വേണ്ടി മാത്രം പ്രസിദ്ധ സിനിതാരങ്ങൾ, കേരള രാഷ്ട്രീയത്തിലെ പ്രമുഖർ  അമേരിക്കയിൽ എത്തുന്നു . ഇവരെല്ലാം നമ്മളിൽ ഒരാളായി ഓണാഘോഷത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നതാണ്. വെസ്റ്ചെസ്റ്ററിന്റെ ഓണം നാട്ടിലെ കൃത്രിമങ്ങളില്‍ നിന്നും തിരിക്കുകളില്‍ നിന്നും ഇറങ്ങി നടന്ന് പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളില്‍, ആഘോഷങ്ങളില്‍ നാട്ടിലേക്കാളേറെ മനോഹാരിതയാര്‍ജ്ജിക്കുന്നു. ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്റ്റ് ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയിൽ എണ്ണപ്പെടുന്നുള്ളൂ.

ADVERTISEMENT

നാൽപ്പത്തിനാല്  ഓണം കണ്ട അപൂർവ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവും ആഘോഷിക്കുന്ന ഓണാഘോഷം മാവേലി തമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ‌പ്രതീതി കൂടി ഉണ്ടാക്കുന്നു. മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയാണ് വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം. എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ സമൃദമായ സദ്യകൊണ്ടും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ  ഓണാഘോഷങ്ങളിൽ ഒന്നാക്കിമാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ എന്നും ശ്രദ്ധിക്കാറുണ്ട്.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷറര്‍ ടെറൻസൺ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിൻസ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജൻ ടി ജേക്കബ് എന്നിവര്‍ അറിയിച്ചു.