ന്യൂജഴ്‌സി∙ മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 15,16 (ശനി, ഞായര്‍) തീയതികളില്‍ നടത്തും. യെരുശലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനായിരുന്ന മോര്‍ യാക്കോബിന്റെ നാമത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙ മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 15,16 (ശനി, ഞായര്‍) തീയതികളില്‍ നടത്തും. യെരുശലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനായിരുന്ന മോര്‍ യാക്കോബിന്റെ നാമത്തില്‍ അമേരിക്കയില്‍ സ്ഥാപിതമായ ഏക ഇടവകയാണ് വാണാക്യു സെന്റ് ജയിംസ് പള്ളി. 

ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. ജൂണ്‍ 15 ശനിയാഴ്ച വൈകുന്നേരം 6.30-നു കൊടി ഉയര്‍ത്തലും തുടര്‍ന്ന് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും നടക്കും. പെരുന്നാള്‍ ദിനമായ ജൂണ്‍ 16-നു ഞായറാഴ്ച രാവിലെ 9.30-നു പ്രഭാത പ്രാര്‍ത്ഥനയും, 10-നു വിശുദ്ധ കുര്‍ബാനയും നടക്കും. 11.30-നു നടത്തപ്പെടുന്ന പ്രദക്ഷിണത്തിന് സെന്റ് ജയിംസ് പള്ളി കലാകാരന്മാരുടെ ചെണ്ടമേളം അകമ്പടി സേവിക്കും. 12-നു ആശീര്‍വാദവും, തുടര്‍ന്നു നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും. 

ADVERTISEMENT

പെരുന്നാളിനുവേണ്ട ക്രമീകരണങ്ങള്‍ വികാരി റവ.ഫാ. ജെറി ജേക്കബ്, സഹവികാരി റവ.ഫാ. വിവേക് അലക്‌സ്, വൈസ് പ്രസിഡന്റ് യല്‍ദോ വര്‍ഗീസ്, സെക്രട്ടറി ബിനോയി തോമസ്, ട്രസ്റ്റി രഞ്ജു സഖറിയ, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ ജേക്കബ് വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജെറി ജേക്കബ് (വികാരി) 845 519 9669, ജേക്കബ് വര്‍ഗീസ് (കോര്‍ഡിനേറ്റര്‍) 973 901 2115. 

ബിജു കുര്യന്‍ മാത്യു അറിയിച്ചതാണിത്.