തൊലിപ്പുറത്ത് പുരട്ടുന്ന ക്രീം മുതൽ സ്നാന ബാം മുതൽ വളർത്തു നായ്ക്കൾക്ക് നൽകുന്ന ഭക്ഷണം വരെ. ഉറക്കം ക്ഷണിച്ചു വരുത്തുന്ന ഈ ജീവാമൃതം കലർത്തിയാണ് നിർമ്മിക്കുന്നത്. അമേരിക്കക്കാർ കൂടുതലായി ഇതിന് അടിമപ്പെട്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. ഹെമ്പും (ചണച്ചെടിയിൽ നിന്നും ലഭിക്കുന്ന മയക്കു മരുന്നും) മാരിവാനയും

തൊലിപ്പുറത്ത് പുരട്ടുന്ന ക്രീം മുതൽ സ്നാന ബാം മുതൽ വളർത്തു നായ്ക്കൾക്ക് നൽകുന്ന ഭക്ഷണം വരെ. ഉറക്കം ക്ഷണിച്ചു വരുത്തുന്ന ഈ ജീവാമൃതം കലർത്തിയാണ് നിർമ്മിക്കുന്നത്. അമേരിക്കക്കാർ കൂടുതലായി ഇതിന് അടിമപ്പെട്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. ഹെമ്പും (ചണച്ചെടിയിൽ നിന്നും ലഭിക്കുന്ന മയക്കു മരുന്നും) മാരിവാനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊലിപ്പുറത്ത് പുരട്ടുന്ന ക്രീം മുതൽ സ്നാന ബാം മുതൽ വളർത്തു നായ്ക്കൾക്ക് നൽകുന്ന ഭക്ഷണം വരെ. ഉറക്കം ക്ഷണിച്ചു വരുത്തുന്ന ഈ ജീവാമൃതം കലർത്തിയാണ് നിർമ്മിക്കുന്നത്. അമേരിക്കക്കാർ കൂടുതലായി ഇതിന് അടിമപ്പെട്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. ഹെമ്പും (ചണച്ചെടിയിൽ നിന്നും ലഭിക്കുന്ന മയക്കു മരുന്നും) മാരിവാനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊലിപ്പുറത്ത് പുരട്ടുന്ന ക്രീം മുതൽ സ്നാന ബാം മുതൽ വളർത്തു നായ്ക്കൾക്ക് നൽകുന്ന ഭക്ഷണം വരെ, ഉറക്കം ക്ഷണിച്ചു വരുത്തുന്ന ഈ ജീവാമൃതം കലർത്തിയാണ് നിർമ്മിക്കുന്നത്. അമേരിക്കക്കാർ  കൂടുതലായി ഇതിന് അടിമപ്പെട്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. ഹെമ്പും (ചണച്ചെടിയിൽ നിന്നും ലഭിക്കുന്ന മയക്കു മരുന്നും) മാരിവാനയും ചേർത്ത് ഉണ്ടാക്കുന്ന സിബിഡി അഥവാ കാന്നബിഡിയോളാണ് ഇവയിലെ ചേരുവ. ഇത് പെട്ടെന്ന് ഉന്മാദവസ്ഥയിൽ എത്തിക്കുകയില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.

സിബിഡിയുടെ ആരോഗ്യപരമായ ഗുണങ്ങൾ കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. ഫെഡറൽ,സംസ്ഥാന നിയമങ്ങൾ ഇതിന് സഹായകവുമല്ല. ഉല്പന്നങ്ങളുടെ ഒഴുക്ക് ഫെഡറൽ അധികാരികളുടെ നിയന്ത്രണം പരീക്ഷിക്കുകയാണ്. മുഖ്യധാര  വിതരണക്കാർ ഈ വ്യവസായ രംഗത്ത് പെട്ടെന്നുണ്ടായ കുതിച്ചുചാട്ടം മുതലെടുക്കുകയാണ്. 2018 ൽ സിബിഡി വില്പന 2 ബില്യൻ ഡോളറിൽ എത്തിയിട്ടുണ്ടാകും എന്നാണ് കണക്ക് കൂട്ടൽ. 2025 ആകുന്നതോടെ ഇത് 16 ബില്യൻ ഡോളറാകുമെന്നും വ്യവസായ രംഗം പ്രതീക്ഷിക്കുന്നു.

ADVERTISEMENT

പുതിയ സിബിഡി ഉല്പന്നം വികസിപ്പിച്ചെടുക്കാൻ വ്യവസായ രംഗത്തെ ദിവ മാർത്ത സ്റ്റുവർട്ട് കാനഡയിലെ കാനോപി ഗ്രോത്ത് കോർപ്പുമായി സഹകരിച്ചു ശ്രമം നടത്തിവരികയാണ്. അമേരിക്കയിലെ ഏറ്റവും വലിയ മാൾ ഉടമ സൈമൺ പ്രോപ്പർട്ടി ഗ്രൂപ്പ് ഒരു കാന്നബിസ് ഉല്പന്ന നിർമ്മാതാവുമായി സഹകരിച്ച് അവരുടെ യുഎസ് മാളുകളിൽ മധ്യ വേനലിൽ 100 കിയോസ്ക്കുകൾ തുറക്കുവാൻ പദ്ധതി ഇട്ടിരിക്കുകയാണ്.

ഓതന്റിക് ഫിറ്റ്നസ് എന്ന സ്ഥാപനം സിബിഡി കലർത്തിയ പാദലേപനം, സ്പ്രേ, ലോഷൻ, ആശ്വാസ മരുന്നുകൾ എന്നിവ  ഏഴ് സംസ്ഥാനങ്ങളിലെ 800 സ്റ്റോറുകളിലും  വാൽ ഗ്രീൻസിന്റെയും റൈറ്റ് എയ്ഡിന്റെയും സ്റ്റോറുകളിലും വില്ക്കാൻ പദ്ധതി ഇടുന്നു.

ADVERTISEMENT

വിതരണക്കാർ ഒരു ഔൺസിന് 12 ഡോളർ മുതൽ 150 ഡോളർ വരെ വിലയ്ക്കാണ് വില്ക്കുക. ന്യൂയോർക്കിലെ ബാർണീസ് കാലിഫോർണിയയിലെ ബി വർലി ഹിൽസിൽ തുറന്ന പുതിയ സ്റ്റോറിൽ സിബിഡി കലർത്തിയ ക്രീം വീർപ്പിച്ച ഗ്ലാസ് ബോംഗുകൾ, മറ്റ് സാധനങ്ങൾ എന്നിവ വില്ക്കുന്നു. നീമൻ മാർക്കസ് സിബിഡി കലർത്തിയ ബാമുകൾ, സോപ്പുകൾ, ലോഷനുകൾ, മറ്റ് സൗന്ദര്യ വർധക സാമഗ്രികൾ എന്നിവ അഞ്ച് സ്റ്റോറുകളിൽ വില്ക്കുന്നു.

സിബിഡി കലർത്തിയ സാധനങ്ങൾ  വില്ക്കാൻ തങ്ങൾക്ക് ഇതുവരെ പദ്ധതി ഇല്ലെന്ന് വാൾമാർട്ട് പറയുന്നു. നിയമപരമായ പ്രതിസന്ധികളാവാം കാരണം. 2017 ൽ ഹെമ്പ് ഉല്പന്നങ്ങൾ വില്ക്കുകയും പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു ടാർ ജറ്റ്. ഇപ്പോൾ സംഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ടാർജറ്റ് പ്രതികരിച്ചു.

ADVERTISEMENT

ഓൺ വ്യവസായ രംഗത്തെ അതികായൻ ആമസോൺ പ്രതികരിക്കുവാൻ തയാറായിട്ടില്ല. സിബിഡി കലർന്ന ഉല്പന്നങ്ങളിൽ നിന്ന് തങ്ങൾ അകന്ന് നില്ക്കുകയാണെന്ന് ഔദ്യോഗിക വക്താവ് സെസിലിയ ഫാൻ പറഞ്ഞു. തങ്ങളുടെ വെബ് സൈറ്റിൽ സിബിഡി കലർന്ന ഉല്പന്നം കണ്ടാൽ ഉടനെ നീക്കം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

സിബിഡി സർവ വ്യാപിയാണ്. വ്യവസായ രംഗം മുമ്പോട്ടു വയ്ക്കുന്ന ആരോഗ്യ പ്രയോജനങ്ങൾക്ക് ആവശ്യമായ സാക്ഷ്യം ഇല്ല എന്ന യാഥാർത്ഥ്യം മറുവശവും. ഈ അവകാശവാദങ്ങൾ വിശ്വസിക്കാമെങ്കിൽ സിബിഡി ഒരു വേദന സംഹാരിയാണ് (അമേരിക്കയിൽ വേദന സംഹാരികൾ വളരെ വലിയ  വ്യവസായമാണ്). ഉത്കണ്ഠ ഇല്ലാതാക്കും, സുഖ സുഷുപ്തി നൽകും, ഏകാഗ്രചിത്തത നൽകും. എന്നാൽ ഈ പഠന ഫലങ്ങൾ എലികളിലോ ചുണ്ടെലികളിലോ ടെസ്റ്റ് ട്യൂബുകളിലോ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ്. മനുഷ്യരിൽ വളരെ ചെറിയ തോതിൽ മാത്രമേ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളൂ.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പരിശോധിച്ച് ബോദ്ധ്യപ്പെട്ട  അവകാശവാദങ്ങൾ മാത്രമേ സുരക്ഷിതമോ ഫലപ്രദമോ ആകാൻ സാധ്യതയുള്ളൂ. ഇത് മറച്ചു  വയ്ക്കാൻ പല സിബിഡി നിർമ്മാതാക്കളും വളഞ്ഞ വഴികളും തെറ്റി ധരിപ്പിക്കുന്ന ഭാഷയും പൊതുവായ ആരോഗ്യ മേന്മകളും ഊന്നിപ്പറയുന്നു. തങ്ങളുടെ പ്രശ്നങ്ങൾ മൂലം വ്യാകുലപ്പെടുന്നവർ മറ്റൊന്നും ആലോചിക്കാതെ ഈ കെണികളിൽ വീഴുന്നു.

ഹെമ്പ് നിയമപരമായി വില്ക്കുകയും വാങ്ങുകയും ചെയ്യാം. യുഎസ്ഡിഎയും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുകളും സ്വകാര്യ വ്യക്തികൾ ഏത് തരം ചെടികളാണ് വളർത്തുന്നതെന്ന് നിരീക്ഷിക്കുവാൻ സാധ്യതയുണ്ട്.