ഹൂസ്റ്റൺ∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നസേവികാസംഘം ദേശീയ കോൺഫെറൻസ് വൻവിജയമാക്കി

ഹൂസ്റ്റൺ∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നസേവികാസംഘം ദേശീയ കോൺഫെറൻസ് വൻവിജയമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നസേവികാസംഘം ദേശീയ കോൺഫെറൻസ് വൻവിജയമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നസേവികാസംഘം ദേശീയ കോൺഫെറൻസ് വൻവിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 

ഒക്ടോബർ 10-13 വരെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന കോൺഫറൻസിനു ട്രിനിറ്റി  ഇടവക സേവികാസംഘമാണ് ആതിഥേയത്വം വഹിക്കുന്നത്. 

ADVERTISEMENT

ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ, മാർത്തോമാ സേവികാ സംഘം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, ആനി കോശി, നീതി പ്രസാദ് തുടങ്ങിയവർ മുഖ്യ നേതൃത്വം നൽകും. സ്ത്രീകൾ ജീവന്റെ വാഹകർ എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ചു പഠനങ്ങളും ചർച്ചകളും നടക്കും.  

ഈ കോൺഫറൻസിനെ അവിസ്മരണീയമാക്കി മാറ്റുന്നതിന് വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കന്നതെന്നു കോൺഫറൻസ് ജനറൽ കൺവീനർ മറിയാമ്മ തോമസ്, സെക്രട്ടറി ഷെറി റജി, ട്രഷറർ ലിസി രാജൻ എന്നിവർ അറിയിച്ചു. 

ഹൂസ്റ്റൺ നഗരകാഴ്ചകളോടാപ്പം 'നാസ' ബഹിരാകാശ കേന്ദ്രവും കാണുന്നതിനുള്ള ടൂർ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഹൂസ്റ്റൺ 'ഹോബി' എയർപോർട്ടിനു തൊട്ടടുത്തുള്ള  ഹൂസ്റ്റൺ മാരിയറ്റ് സൗത്തിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നായി 500 ൽ പരം വനിതകളെ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 

റജിസ്‌ട്രേഷനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് റജിസ്‌ട്രേഷൻ കൺവീനർ ദീനാ മാത്യു (ജോയമ്മ) അറിയിച്ചു. റജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. മനോഹരമായ സുവനീർ തയാറാക്കുന്നതായി സുവനീർ കൺവീനർ സൂസൻ ജോസ് (ഷീജ) അറിയിച്ചു. ഓഗസ്റ്റ് 15 ആണ് പരസ്യങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.   

ADVERTISEMENT

വത്സാ മാത്യുവിന്റെ നേതൃത്വത്തിൽ പ്രാർഥന സെല്ലിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 8 മുതൽ 9 വരെ (ഹൂസ്റ്റൺ സമയം) നടത്തപ്പെടുന്ന ടെലി കോൺഫറൻസ് പ്രാർഥനയിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ്. പ്രയർ ലൈൻ നമ്പർ 712 775 7035 അക്സസ്സ് കോഡ് 379440#.         

റവ. ജേക്കബ് പി. തോമസ് (വികാരി) റവ. റോഷൻ വി. മാത്യൂസ് (അസി. വികാരി) മറിയാമ്മ തോമസ് (ജന.കൺവീനർ) ഷെറി റജി (സെക്രട്ടറി) ലിസ്സി രാജൻ (ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.  

വിവരങ്ങൾക്ക്

മറിയാമ്മ തോമസ് (മോളി) (ജന.കൺവീനർ) - 832 606 4346   

ADVERTISEMENT

ഷെറി റെജി (സെക്രട്ടറി) - 832 633 0769 

ലിസ്സി രാജൻ ( ട്രഷറർ) -  713 582 0140   

ദീന മാത്യു (ജോയമ്മ) (റജിസ്‌ട്രേഷൻ) -  832 262 7158  

സൂസൻ ജോസ് (ഷീജ) (സുവനീർ) -  281 777 9481 

ഗ്രേസി വട്ടക്കുന്നേൽ (അക്കോമഡേഷൻ) - 832 741 5121   

web: www.DSSC2019.com

emails :2019dssc@gmail.com, souvenir@dssc2019.com