ഡാലസ്∙ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്‍റെ 2019 ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡാലസ് ഷെറാട്ടണ്‍ ഡി‌എഫ്‌ഡബ്ല്യു ഹോട്ടലിലാണ് കുടുംബമേള നടക്കുക. ജൂലൈ 25-ന് വൈകിട്ട് 6 മണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്‍റെ 2019 ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡാലസ് ഷെറാട്ടണ്‍ ഡി‌എഫ്‌ഡബ്ല്യു ഹോട്ടലിലാണ് കുടുംബമേള നടക്കുക.

ജൂലൈ 25-ന് വൈകിട്ട് 6 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി കൊടി ഉയര്‍ത്തുന്നതോടുകൂടി മുപ്പത്തിമൂന്നാമതു കുടുംബമേളക്കുള്ള തുടക്കം കുറിക്കും. യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  മുഖ്യപ്രഭാഷകന്‍ ആയിരിക്കും. 

ADVERTISEMENT

അങ്കമാലി ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഡോക്ടര്‍ ഫിലിപ്പ് മാമലാകിസ് ശിൽപശാലകള്‍ നയിക്കും.

റവ. ഫാദര്‍ സ്റ്റീഫന്‍ പോളി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ആയി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. യാമ പ്രാര്‍ത്ഥനകളും വേദപുസ്തക ഗാനങ്ങളുമായി ആത്മീയ നിറവോടെ ജൂലൈ 28 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമ്മേളനം അവസാനിക്കുന്നതാണ്. 

ADVERTISEMENT

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഡാളസ് ഡിഎഫ് ഡബ്ല്യു എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന മുഴുവന്‍ ആളുകളെയും  കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എത്തിക്കുന്നതിനായി വിപുലമായ വാഹന സൗകര്യം ക്രമീകരിച്ചതായി കണ്‍വീനര്‍മാരായ ജോയ് ഇട്ടന്‍, ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. 25-ാം തീയതി രാവിലെ 7.30 മുതല്‍ എല്ലാ ഒരു മണിക്കൂര്‍ ഇടവിട്ട് വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അണ്‍വെന്‍ഷന്‍റെ സമാപന ദിവസം ഉച്ചയ്ക്ക് 12.15 മുതല്‍  തിരിച്ചും എയര്‍പോര്‍ട്ടിലേക്കു ആവശ്യാനുസരണം വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി (കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് ഇട്ടന്‍ 914 564 1702, ജയിംസ് ജോര്‍ജ്  973 985 8432).

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ്  യെല്‍ദൊ മോര്‍ തീത്തോസ്  തിരുമേനിയുടെയും അഭിവന്ദ്യ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താമാരുടെയും മഹനീയ കാര്‍മികത്വത്തില്‍ കുടുംബമേളയുടെ സമാപനദിവസം 28-ാം തീയതി ശനിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും 8 മണിക്ക് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കുന്നതാണ്. വിവരങ്ങള്‍ക്ക്: ഫാ. എബി മാത്യു 647 854 2239, ഫാ. മത്തായി വര്‍ക്കി 678 628 5901.

ADVERTISEMENT

അമേരിക്കയിലെയും കാനഡയിലെയുമുള്ള എല്ലാ ദേവാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെട്ട ഭദ്രാസന പ്രതിനിധി മീറ്റിംഗിനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ റവ. ഫാ ഡോ. രഞ്ജന്‍ മാത്യു, ബിനോയ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഭദ്രാസനത്തെ പറ്റിയുള്ള എല്ലാ പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന പ്രതിനിധി മീറ്റിംഗ് കുടുംബമേളയുടെ ആരംഭദിവസം 2 മുതല്‍ 5 വരെയാണ് നടക്കുന്നത്. വിവരങ്ങള്‍ക്ക്: ഫാ. രഞ്ജന്‍ മാത്യു 469 585 5393, ബിനോയ് വര്‍ഗീസ് 647 284 4150.