ഷിക്കാഗോ∙ കേരളത്തിലെ പ്രളയ ദുരിതാശ്വാസ സഹായത്തിനായി മാര്‍ക്ക് നടത്തിയ ധനസമാഹരണത്തില്‍ അംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച ഏഴു ലക്ഷം രൂപ, രണ്ടു ഭവനങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രയോജനപ്പെടുത്തി. ഗുണഭോക്താക്കളെ കണ്ടെത്താന്‍ മാര്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച മുന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ കേരളത്തിലെ പ്രളയ ദുരിതാശ്വാസ സഹായത്തിനായി മാര്‍ക്ക് നടത്തിയ ധനസമാഹരണത്തില്‍ അംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച ഏഴു ലക്ഷം രൂപ, രണ്ടു ഭവനങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രയോജനപ്പെടുത്തി. ഗുണഭോക്താക്കളെ കണ്ടെത്താന്‍ മാര്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച മുന്‍ പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസ്, മുന്‍ സെക്രട്ടറി വിജയന്‍ വിന്‍സെന്റ് എന്നിവര്‍ ഡോ. എം.എസ് സുനില്‍ടീച്ചറെ പ്രസ്തുത ദൗത്യം ഏല്‍പിക്കുകയായിരുന്നു.

മാര്‍ക്കിനായി സുനില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവനമ ജൂണ്‍ 11-ന് പത്തനംതിട്ട ജില്ലയിലെ പാണ്ടനാട് വെസ്റ്റ് തകിടിയില്‍ പുത്തന്‍വീട്ടില്‍ ഭിന്നശേഷിക്കാരനായ ജിതേന്ദ്രനും സഹോദരി അക്ഷരറാണിയും അടങ്ങിയ ആറംഗ കുടുംബത്തിനു കൈമാറി. വീടിന്റെ താക്കോല്‍ദാന കര്‍മ്മം സക്കറിയാ ഏബ്രഹാം ചേലയ്ക്കല്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ഗീവര്‍ഗീസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍, കെ.പി. ജയലാല്‍, പ്രിന്‍സ് സുനില്‍ തോമസ്, ഹരിത കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 

ADVERTISEMENT

മാര്‍ക്ക് സംഭാവന നല്‍കുന്ന രണ്ടാമത്തെ ഭവനം സുനില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലുള്ള ഒരു സഹോദരനായി നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 

മാര്‍ക്കിന്റെ ഈ ധനസഹായം അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തിക്കുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സംഭാവന നല്‍കിയ ഏവരോടും മാര്‍ക്ക് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, സെക്രട്ടറി ജോസഫ് റോയി, ജോ. സെക്രട്ടറി അനീഷ് ചാക്കോ, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, ഓര്‍ഗനൈസര്‍ ജയ്‌മോന്‍ സ്കറിയ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളായ സ്കറിയാക്കുട്ടി തോമസ്, വിജയ് വിന്‍സെന്റ്, സനീഷ് ജോര്‍ജ്, റെജിമോന്‍ ജേക്കബ്, ടോം കാലായില്‍, ജോസ് കല്ലിടുക്കില്‍, സാം തുണ്ടിയില്‍, സഖറിയാ അബ്രഹാം, ഷൈനി ഹരിദാസ്, റെഞ്ചി വര്‍ഗീസ്, ജോര്‍ജ് ഒറ്റപ്ലാക്കില്‍, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ തുടങ്ങിയവര്‍ ഈ ധനസമാഹരണത്തിന് നേതൃത്വം നല്‍കി.