ന്യൂയോർക്ക്∙ അതിക്രൂരമായ മർദന മുറകൾക്ക് വിധേയമായ ഒരു വയസ്സുള്ള ഇരട്ട കുട്ടികളിൽ പെൺകുട്ടി കൊല്ലപ്പെടുകയും, ആൺകുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത കേസിൽ മാതാവിനെ 12 വർഷം തടവ് ശിക്ഷയ്ക്ക് ക്യൂൻസ് കോടതി ഉത്തരവിട്ടു. അഞ്ചു കുട്ടികളുടെ മാതാവായ ടിനാ റ്റൊറാബി (31) യും ഭർത്താവ് മുഹമ്മദ് റ്റൊറാബിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ക്രൂരമർദനമേറ്റ് ഒരു വയസ്സുള്ള ഇരട്ടകുട്ടികളിൽ പെൺകുട്ടി കൊല്ലപ്പെടുകയും, ആൺകുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത കേസിൽ മാതാവിനെ 12 വർഷം തടവ് ശിക്ഷയ്ക്ക് ക്യൂൻസ് വിധിച്ചു. അഞ്ചു കുട്ടികളുടെ മാതാവായ ടിനാ റ്റൊറാബി (31)യും ഭർത്താവ് മുഹമ്മദ് റ്റൊറാബിയും മയക്കുമരുന്നിന് അടിമകളായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.

ടിനാ പൊലീസിൽ വിളിച്ച് മകൾക്ക് ശ്വസിക്കുവാൻ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ എത്തി. തലയിലും ശരീരത്തിലും നിരവധി മുറിവുകളേറ്റിരുന്ന ഇരട്ടകുട്ടികളെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പെൺകുട്ടി മരിച്ചു. കുട്ടി ആശുപത്രിയിൽ എത്തിന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നതായി ഡോക്ട്റന്മാർ പറഞ്ഞു. വിദഗ്ദചികിത്സ ലഭിച്ചതിനെ തുടർന്ന് ആൺകുഞ്ഞ് രക്ഷപ്പെട്ടു.

ADVERTISEMENT

‌അപ്പാർട്ട്മെന്റ് പരിശോധിച്ച പൊലീസ് ഇവരുടെ അഞ്ചു കുട്ടികളും വളരെ മലിനമായ ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നതെന്നും കണ്ടെത്തിയിരുന്നു. ടിനയുടെ ഭർത്താവ് മുഹമ്മദാണ് കുട്ടികളെ ക്രൂരമായി മർദ്ദിച്ചതെന്ന് കോടതിയിൽ ടിന മൊഴി നൽകി. സംഭവം നടന്നതിനു ശേഷം ഭർത്താവ് മുഹമ്മദ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഇതോടെ ടിന, ഭർത്താവാണ് കുട്ടികളെ മർദ്ദിച്ചതെന്ന് കോടതിയിൽ ആവർത്തിച്ചു. കുട്ടികൾ‍ക്ക് ഭക്ഷണം നൽകുക മാത്രമല്ല ഇത്തരം ക്രൂരതകളിൽ നിന്നും കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി മാതാവിനുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പശ്ചാത്തപിക്കുന്നതായും മാപ്പു നൽകണമെന്നും ടിനയുടെ അപേക്ഷ കോടതി തള്ളി. മയക്കുമരുന്നിന്റെ സ്വാധീനമാണ് ഇതിനെല്ലാം കാരണമെന്നും കോടതി വ്യക്തമാക്കി.