ഡാലസ് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട കാരൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മ പെരുന്നാൾ 2019 ഓഗസ്റ്റ് 17, 18 (ശനി, ഞായർ) ദിവസങ്ങളിൽ ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു. ഓഗസ്റ്റ് 11 ഞായറാഴ്ച വി. കുർബാനാനന്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട കാരൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മ പെരുന്നാൾ 2019 ഓഗസ്റ്റ് 17, 18 (ശനി, ഞായർ) ദിവസങ്ങളിൽ ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു.

ഓഗസ്റ്റ് 11 ഞായറാഴ്ച വി. കുർബാനാനന്തരം വികാരി റവ. ഫാ. ബിനു തോമസ് കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. അസിസ്റ്റന്റ് വികാരി റവ. ഫാ. മാർട്ടിൻ ബാബുവും തദവസരത്തിൽ സന്നിഹിതനായിരുന്നു.17ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് വചന പ്രഘോഷണവും നടക്കും.

ADVERTISEMENT

18ന് ഞായറാഴ്ച രാവിലെ 8.45ന് പ്രഭാത പ്രാർത്ഥനയും 9.30ന്  മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന അർപ്പണവും നടക്കും.

ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രാർത്ഥനാ നിർഭരമായി നടത്തപ്പെ ടുന്ന റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് ഇമ്പമേകും. പള്ളി ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ പെരുന്നാളിന് മാറ്റു കൂട്ടും.

ADVERTISEMENT

ഈ വർഷത്തെ പെരുന്നാൾ വഴിപാടായി ഏറ്റുനടത്തുന്നത് ജോർജ് മാത്യു, ജോൺ മറ്റമന, സജൊ ഉതുപ്പ്, ഷിബു കോരുള എന്നിവരും കുടുംബാംഗങ്ങളുമാണ്.വികാരി റവ. ഫാ. ബിനു തോമസ്, അസിസ്റ്റന്റ് വികാരി റവ. ഫാ. മാർട്ടിൻ ബാബു, വൈസ് പ്രസിഡന്റ് സാജുമോൻ മത്തായി,  സെക്രട്ടറി ജേക്കബ് സ്കറിയ , ട്രഷറർ യൽദൊസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭരണ സമിതി പെരുന്നാൾ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ ഒരുക്കിവരുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.