ന്യൂയോർക്ക്/തിരുവനന്തപുരം∙ ശിവഗിരി മഠത്തിന് ഇന്ത്യയ്ക്കു പുറത്തു സ്ഥാപിതമാകുന്ന ആദ്യ ആശ്രമശാഖയ്ക്കു ചിങ്ങം ഒന്നായ ഇന്ന് അമേരിക്കയിൽ ശിലയിടും. ടെക്സസിലെ ഡാലസ് നഗരത്തിലെ ഗ്രാൻഡ് പ്രയറിലെ മൂന്നര ഏക്കറിലാണു ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആശ്രമം സ്ഥാപിക്കുന്നത്. ഉച്ചകഴിഞ്ഞ് 12.30നും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്/തിരുവനന്തപുരം∙ ശിവഗിരി മഠത്തിന് ഇന്ത്യയ്ക്കു പുറത്തു സ്ഥാപിതമാകുന്ന ആദ്യ ആശ്രമശാഖയ്ക്കു ചിങ്ങം ഒന്നായ ഇന്ന് അമേരിക്കയിൽ ശിലയിടും. ടെക്സസിലെ ഡാലസ് നഗരത്തിലെ ഗ്രാൻഡ് പ്രയറിലെ മൂന്നര ഏക്കറിലാണു ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആശ്രമം സ്ഥാപിക്കുന്നത്.  ഉച്ചകഴിഞ്ഞ് 12.30നും ഒരു മണിക്കും ഇടയ്ക്കാണ് ചടങ്ങ് നടക്കുന്നത്. (Address 420.Duncan Perry Rd,Grand Prairie,Dallas)

ഡാലസ് വിമാനത്താവളത്തിൽ നിന്നു 15 മിനിറ്റ് മാത്രം അകലെയാണ് ആശ്രമ സ്ഥാനം. ഒന്നാം ഘട്ടമായി 6000 ചതുരശ്ര അടിയിലാണ് ആശ്രമ സമുച്ചയം പണികഴിപ്പിക്കുകയെന്നു ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു. ഗുരുമന്ദിരത്തിനൊപ്പം അതിഥികൾക്കുള്ള മുറികൾ, പ്രാർഥനാലയം, മികവുറ്റ ലൈബ്രറി, യോഗ–ധ്യാന കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയും ഉണ്ടാകും. ഇവിടെ താമസിച്ചു ഗുരുദേവ ദർശനത്തിൽ ഗവേഷണം നടത്താനാകും. 

ADVERTISEMENT

ആശ്രമം സ്ഥാപിതമാകുന്നതോടെ അമേരിക്കയിൽ പലയിടത്തും ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ഗുരുമന്ദിരങ്ങളുടെയും മറ്റും ആസ്ഥാനം ഇവിടമാകും. ഫിലഡൽഫിയ, ഹൂസ്റ്റൺ എന്നിവിടങ്ങളിൽ നിലവിൽ ഗുരുമന്ദിരങ്ങളുണ്ട്. വൈകാതെ ന്യൂയോർക്കിലും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങൾ യാഥാർഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. 

ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദർശനം പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്താൻ സ്ഥാപിക്കുന്ന ആശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുരുദേവ ഭക്തർ പങ്കെടുക്കും. ഇന്നു രാവിലെ മുതൽ ശാന്തിഹവനം, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും. 

ADVERTISEMENT

ചടങ്ങുകൾക്കു സ്വാമി ഗുരുപ്രസാദ്, സ്കൂൾ ഓഫ് വേദാന്ത മുഖ്യ ആചാര്യൻ സ്വാമി മുക്താനന്ദ യതി എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ട് നാലിനു സാംസ്കാരിക സമ്മേളനത്തിൽ വിവിധ സംഘടന, ആത്മീയ സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും.

വിവരങ്ങൾക്ക്: മനോജ് തങ്കച്ചൻ 913 709 5193, സന്തോഷ് വിശ്വനാഥൻ 972 786 4026, അനൂപ് രവീന്ദ്രനാഥ് 847 873 5026, സുജി വാസവൻ 201 838 6545, മനോജ് കുട്ടപ്പൻ 469 835 7764