ന്യൂജഴ്‌സി∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനിൽ സാജന്‍ പിള്ള വിശിഷ്ടാതിഥി. എസ്പി ലൈഫ് കെയറിന്റെ ചെയര്‍മാനും

ന്യൂജഴ്‌സി∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനിൽ സാജന്‍ പിള്ള വിശിഷ്ടാതിഥി. എസ്പി ലൈഫ് കെയറിന്റെ ചെയര്‍മാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനിൽ സാജന്‍ പിള്ള വിശിഷ്ടാതിഥി. എസ്പി ലൈഫ് കെയറിന്റെ ചെയര്‍മാനും പുതിയ സീസണ്‍ ടു വെഞ്ചേഴ്‌സിന്റെ സിഇയുമാണ് സാജന്‍. ഇദ്ദേഹത്തെ അമേരിക്കയിലെ മികച്ച നൂറു സിഇഒ-മാരിലൊരാളായി ഗ്ലാസ്‌ഡോര്‍ തിരഞ്ഞെടുത്തിരുന്നു.

യുഎസ്ടി ഗ്ലോബലിന്റെ  വളര്‍ച്ചയില്‍ പ്രമുഖ സ്ഥാനമാണ് സാജന്‍ പിള്ളയ്ക്കുള്ളത്. ഫോര്‍ച്യൂണ്‍ 500 -ലെ സ്ഥാപനങ്ങളടക്കം ലോകത്തിലെ ആയിരത്തോളം പ്രമുഖ കമ്പനികള്‍ക്ക് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങും ഡിജിറ്റല്‍ സേവനവും നല്‍കുന്നത് യുഎസ്ടിയാണ്. തിരുവനന്തപുരമാണ് യുഎസ്ടിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം.

ADVERTISEMENT

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അദ്ദേഹം കലിഫോര്‍ണിയ സയന്‍സ് സെന്റര്‍, ഗ്ലോബല്‍ വൈറസ് നെറ്റ്‌വർക്ക്, മെക്‌സിക്കോയിലെ സെന്‍ട്രോ ഫോക്‌സ്, പീസ് വണ്‍ഡേ എന്നിവയുടെ ബോര്‍ഡ് അംഗമാണ്. ഇന്റര്‍നെറ്റ് കമ്പ്യൂട്ടിങ്, ഡേറ്റാ സിസ്റ്റം എന്നിവയില്‍ നിരവധി പേറ്റന്റുകളും സ്വന്തമായുണ്ട്. തൊഴില്‍ പരിശീലനത്തിനുള്ള  സ്റ്റെം കണക്ടര്‍ എന്ന പ്രമുഖ അമേരിക്കന്‍ സ്ഥാപനം അദ്ദേഹത്തെ 100 മികച്ച സിഇഒമാരിലൊരാളായി തിരഞ്ഞെടുത്തിരുന്നു. ഇദ്ദേഹം അമേരിക്കയിലെ ന്യൂനപക്ഷവിഭാഗത്തില്‍പെട്ട ആയിരം വനിതകള്‍ക്ക് ഐടി പരിശീലനം നല്‍കിയത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.

സാജന്‍ പിള്ളയുടെ സാന്നിധ്യം ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ മാറ്റ് വര്‍ധിപ്പുക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മോനോന്‍ പറഞ്ഞു.