സാൻഡിയാഗോ∙ കേരള കൾച്ചറൽ ആൻഡ് ലിറ്റററി ക്ലബിന്റെ (കേരള ക്ലബ് ഓഫ് സാൻ ഡിയാഗോ) ഔപചാരിക ഉദ്ഘാടനം കുമ്മനം രാജശേഖരൻ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ പി. ശ്രീകുമാർ ക്ലബിന്റെ ആദ്യത്തെ ബുക്ക് ഭാരവാഹികൾക്ക് കൈമാറി. കുമ്മനം രാജശേഖരൻ മലയാളം ഭാഷ പഠനത്തിന്റെ ആവശ്യകതയെ കുറിച്ചും, പാരമ്പര്യവും, മലയാള സംസ്കാരവും അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻഡിയാഗോ∙ കേരള കൾച്ചറൽ ആൻഡ് ലിറ്റററി ക്ലബിന്റെ (കേരള ക്ലബ് ഓഫ് സാൻഡിയാഗോ) ഔപചാരിക ഉദ്ഘാടനം കുമ്മനം രാജശേഖരൻ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ പി. ശ്രീകുമാർ ക്ലബിന്റെ ആദ്യത്തെ ബുക്ക് ഭാരവാഹികൾക്ക് കൈമാറി.

കുമ്മനം രാജശേഖരൻ മലയാളം ഭാഷ പഠനത്തിന്റെ ആവശ്യകതയെ കുറിച്ചും, പാരമ്പര്യവും, മലയാള സംസ്കാരവും അടുത്ത തലമുറകളിലേക്ക് പകർന്നു കൊടുക്കേണ്ടതിനെ കുറിച്ചും, കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ വായനശാലകളുടെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് മലയാളം ക്ലാസ്സിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  കേരളത്തിന്റെ  വിവിധഭാഗങ്ങളിൽ നിന്നുള്ള  നൂറോളം കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങിൽ കുമ്മനം രാജശേഖരൻ എല്ലാവരുമായും  നേരിട്ട് സംവദിച്ചത് പ്രവാസി മലയാളികളായ അമേരിക്കക്കാർക്ക് ഒരു വേറിട്ട അനുഭവമായി.  

ADVERTISEMENT

ശ്യാം ശങ്കർ സ്വാഗത പ്രസംഗം നടത്തുകയും, ക്ലബ്ബിന്റെ പ്രവർത്തനരീതികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  ഹരികൃഷ്ണൻ, രഞ്ജിത് നായർ, മനീഷ് കെ എം, സുരേഷ് നെല്ലിക്കാട് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിക്കുകയും, ഹരീഷ് പിള്ള നന്ദി പറഞ്ഞു.