ന്യൂയോര്‍ക്ക്∙ ഹ്യൂസ്റ്റണില്‍ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫറന്‍സിലും കോണ്‍ക്ലേവിലും മാധ്യമ-ചലച്ചിത്ര-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സുബ്രഹ്മണ്യസ്വാമി (എംപി), എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ചാനല്‍), ഷാനി പ്രഭാകരന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙ ഹ്യൂസ്റ്റണില്‍ നടക്കുന്ന  ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫറന്‍സിലും കോണ്‍ക്ലേവിലും മാധ്യമ-ചലച്ചിത്ര-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സുബ്രഹ്മണ്യസ്വാമി (എംപി), എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ചാനല്‍), ഷാനി പ്രഭാകരന്‍ (മനോരമ ന്യൂസ്), ഇ.സനീഷ് (ന്യൂസ് 18), എം.എസ്. ശ്രീകല (മാതൃഭൂമി ന്യൂസ്), ഡോ. അരുണ്‍ കുമാര്‍ (24 ന്യൂസ്), ധന്യാ രാജേന്ദ്രന്‍ (ദി ന്യൂസ് മിനിറ്റ് ),പി. എം. മനോജ്, ഹൈബി ഈഡന്‍ഷാഫി പറമ്പില്‍, എം.ബി. രാജേഷ്, റിമാ കല്ലിങ്കല്‍, പാര്‍വതി തെരുവോത്ത്, സുധീര്‍ കരമന, അഡ്വ. എ. ജയശങ്കര്‍ (രാഷ്ട്രീയ നിരീക്ഷകന്‍), വിനോദ് നാരായന്‍ (വ്‌ളോഗര്‍), അഡ്വ.ഹരിഷ് വാസുദേവന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), മീരാ നായര്‍ (കവിയത്രി) എന്നിവരാണ് കോണ്‍ഫറന്‍സിലും കോണ്‍ക്ലേവിലും പങ്കെടുക്കുന്ന പ്രമുഖര്‍. ഇവരോടൊപ്പം മറ്റു ചില സാമൂഹ്യ രാഷ്ട്രീയ മാധ്യമ പ്രമുഖരും കോൺഫറൻസിന് മികവ് പകരാൻ വന്നെത്തുന്നു.

രാഷ്ടീയത്തിലും സാമ്പത്തികകാര്യത്തിലും വിദഗ്ധനായ സുബ്രഹ്മണ്യസ്വാമി ഇപ്പോള്‍ ബിജെപിയുടെ രാജ്യസഭാ അംഗമാണ്. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ഹൈബി എറണാകുളം എംഎല്‍എ ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്കു മത്സരിച്ച് വിജയിച്ചു. പാലക്കാട് എംഎല്‍എ ആയ ഷാഫി പറമ്പിലും വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന രാഷ്ട്രീയ നേതാവാണ്. എസ്എഫ്ഐയിലൂടെ വളര്‍ന്നുവന്ന എം.ബി. രാജേഷ് കഴിഞ്ഞ ലോക്സഭയില്‍ പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

ADVERTISEMENT

റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡിയും മലയാള ദൃശ്യമാധ്യമരംഗത്ത് മാറ്റങ്ങള്‍ക്കു തുടക്കമിടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് എം.വി.നികേഷ് കുമാര്‍. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പി.എം. മനോജ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്.

ദൃശ്യമാധ്യരംഗത്തെ പ്രമുഖ വാര്‍ത്ത അവതാരികയും മലയാളി പ്രേഷകര്‍ക്ക് സുപരിചിതയുമായ മാധ്യമപ്രവര്‍ത്തകയാണ് ഷാനി പ്രഭാകരന്‍. ഇരുപതുവര്‍ഷമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നു ഇ. സനീഷ്. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ മികച്ച അവതാരകനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ADVERTISEMENT

മാധ്യമപ്രവര്‍ത്തന രംഗത്ത് നിരവധി അവാര്‍ഡുകള്‍ നേടിയുള്ള എം.എസ്.ശ്രീകല  അവര്‍ രണ്ടു പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. ഡോ. എ. അരുണ്‍കുമാര്‍. വിക്ടോറിയ കോളജിലെ മുന്‍ അധ്യാപകന്‍ കൂടിയാണ്. ഇദ്ദേഹത്തിന് മാധ്യമപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരിന്‍േതുള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദി ന്യൂസ് മിനിറ്റിന്റെ കോ ഫൗണ്ടറും എഡിറ്റര്‍ ഇന്‍ ചീഫുമാണ് ധന്യാ രാജേന്ദ്രന്‍. മാധ്യമപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള മാധ്യമപ്രവര്‍ത്തകയാണ് ഇവര്‍.

2009 ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലുടെ അഭിനയ രംഗത്തെത്തിയ റിമയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. സമകാലീന സംഭവങ്ങളെ അപഗ്രഥിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായ ബല്ലാത്ത പഹയന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്‌ളോഗറാണ് വിനോദ് നാരായണ്‍. കഴിഞ്ഞ 19 വര്‍ഷമായി അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്നു. അഭിഭാഷകനും പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നയാളുമാണ് ഹരിഷ് വാസുദേവന്‍. കവിയത്രിയും നർത്തകിയുമാണ് മീരാ നായര്‍.

ADVERTISEMENT

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഹിൽട്ടൺ ഡബിള്‍ട്രീയിലാണ് ഐഎപിസിയുടെ ഇത്തവണത്തെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫറന്‍സും കോണ്‍ക്ലേവും നടക്കുന്നത്.