ന്യൂയോർക്ക്∙ മലയാള ഭാഷാഭ്യസനത്തിന്റെ കഴിഞ്ഞ 26 വർഷത്തെ മഹത്തായ അനുഭവ സമ്പത്തുകൾകൊണ്ട് ഗുരുകുലം മലയാളം സ്കൂൾ 27–ാം പ്രവർത്തന വർഷത്തിലേക്ക് പ്രവേശിക്കുന്നു. 2019 സെപ്റ്റംബർ 13നു വൈകിട്ട് 7ന് ക്ലാസുകൾ ആരംഭിക്കുന്നു. സ്ഥലം : 148 Hamilton Ave. White Plains N.Y. മൂന്നു വയസ് പ്രായമായ കുട്ടികൾ മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ മലയാള ഭാഷാഭ്യസനത്തിന്റെ കഴിഞ്ഞ 26 വർഷത്തെ മഹത്തായ അനുഭവ സമ്പത്തുകൾകൊണ്ട് ഗുരുകുലം മലയാളം സ്കൂൾ 27–ാം പ്രവർത്തന വർഷത്തിലേക്ക് പ്രവേശിക്കുന്നു. 2019  സെപ്റ്റംബർ 13നു വൈകിട്ട് 7ന് ക്ലാസുകൾ ആരംഭിക്കുന്നു.

ADVERTISEMENT

സ്ഥലം : 148 Hamilton Ave. White Plains N.Y.

മൂന്നു വയസ് പ്രായമായ കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ അനുയോജ്യമായ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ രംഗത്തും  കലാ–സാംസ്കാരിക പ്രവർത്തനങ്ങളിലും പരിചയ സമ്പന്നരായ അധ്യാപകരുടെ നിസ്തൂല സേവനം ഗുരുകുലത്തിന്റെ സവിശേഷതയാണ്.

സെപ്റ്റംബർ 6ന് അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സംയുക്തയോഗം ചേർന്ന് ഈ പ്രവർത്തന വർഷത്തെ പരിപാടികൾക്കു രൂപം നൽകി. കേരളദിനം,  വിദ്യാരംഭം, വാർഷിക പിക്നിക് തുടങ്ങിയ ആഘോഷപരിപാടികളുടെ തീയതി നിശ്ചയിച്ചു. യോഗാ ക്ലാസുകൾ, ബുക്ക് ക്ലബ് തുടങ്ങിയ പരിപാടികൾ കൂടി നടപ്പാക്കണമെന്നുള്ള നിർദേശം ചർച്ച ചെയ്തു വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ 26 വർഷം ഒരിക്കലും മുടങ്ങാതെ ക്ലാസുകൾ  നടത്താൻ ത്യാഗപൂർവ്വം തയാറായ അധ്യാപകരുടെ വിലയേറിയ സേവനം ആദരിക്കപ്പെട്ടു. 2019 സെപ്റ്റംബർ 13  മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ഗുരുകുലത്തിന്റെ പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവിധ സഹായ സഹകരണങ്ങളും ഭാഷാ സ്നേഹികളിൽ നിന്നുണ്ടാകണമെന്ന് പ്രവർത്തകർ അഭ്യർഥിച്ചു. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് :

ജെ. മാത്യൂസ് (പ്രിൻസിപ്പൽ) : 914 450 1442

ഫിലിപ്പ് വെമ്പേനിൽ(പ്രസിഡന്റ്) : 914 428 5678

ADVERTISEMENT

പുരുഷോത്തമൻ പണിക്കർ (ട്രഷറാർ) :914 834 5108

ഡയാന ചെറിയാൻ(എ പി): 914 937 6009