ലൊസാഞ്ചൽസ്‌∙ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 10 വരെ നീണ്ട അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മിസോറം മുൻ ഗവർണറും സാമൂഹ്യ പ്രവർത്തകനും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്റെ മൂന്നുദിവസം നീണ്ടുനിന്ന ലൊസാഞ്ചൽസ്‌ സന്ദർശനം പൂർത്തിയായി. സെപ്റ്റംബർ അഞ്ചിനു ലൊസാഞ്ചൽസിലെത്തിയ അദ്ദേഹത്തെ മലയാളി അസോസിയേഷനായ ഓം മിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചൽസ്‌∙ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 10 വരെ നീണ്ട അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മിസോറം മുൻ ഗവർണറും സാമൂഹ്യ പ്രവർത്തകനും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്റെ മൂന്നുദിവസം നീണ്ടുനിന്ന  ലൊസാഞ്ചൽസ്‌ സന്ദർശനം പൂർത്തിയായി. സെപ്റ്റംബർ അഞ്ചിനു  ലൊസാഞ്ചൽസിലെത്തിയ അദ്ദേഹത്തെ മലയാളി അസോസിയേഷനായ ഓം മിന്റെ ഭാരവാഹികൾ സ്വീകരിച്ചു. പിന്നീട് ഹോളിവുഡിലെ വേദാന്ത സൊസൈറ്റി സന്ദർശിച്ചു ശ്രീരാമകൃഷ്ണ മിഷന്റെ അമേരിക്കയിലെ പ്രവർത്തങ്ങളെക്കുറിച്ചു മനസ്സിലാക്കി. സ്വാമി സർവവേദാനന്ദയുടെയും സ്വാമി സത്യമായാനന്ദയുടെയും നേതൃത്വത്തിൽ സ്വാമിമാർ ആശ്രമത്തിന്റെ ചരിത്രവും പ്രവർത്തനവും വിവരിച്ചു. 

ADVERTISEMENT

സെപ്റ്റംബർ 6ന് സാൻഡി യാഗോയിലെ ജനിതക ഗവേഷണ സ്ഥാപനമായ ഇല്യൂമിന സന്ദർശിച്ചു ജനിതക ഗവേഷണത്തിൽ കേരളത്തിനു  പ്രയോജനപ്പെടുന്ന  സംയുക്ത സംരഭങ്ങൾക്കു തുടക്കമിട്ടു.  അവിടത്തെ കേരള കൾച്ചറൽ ആൻഡ് ലിറ്റററി ക്ലബ്ബിന്റെ  സംഘടിപ്പിച്ച മലയാളി സംഗമത്തിൽ പ്രവാസികളുമായി സംവദിച്ചു. ഏഴിനു കാലത്തു ഇർവൈനിലെ  കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ട്രാൻസ്പോർട്ടേഷൻ എഞ്ചിനീറിയറിങ് വിഭാഗം സന്ദർശിച്ചു വിദഗ്ധരുമായി ചർച്ചനടത്തി. 

ADVERTISEMENT

വിഭാഗം മേധാവിയും മലയാളിയുമായ പ്രോ. ജയകൃഷ്ണൻ പ്രശ്നങ്ങളെ പ്രായോഗികമായി സമീപിച്ചുകൊണ്ടു കേരളത്തിനു സ്വീകാര്യമായ റോഡ് ട്രാസ്പോർട്ടേഷൻ മാതൃകകൾ വിശദീകരിച്ചു. പിന്നീട് പസദീനയിലെ വിവേകാനന്ദ ഗൃഹം സന്ദർശിച്ച ശേഷം  'കല' ഒരുക്കിയ ഓണാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത്‌ ഓണ സന്ദേശം നൽകി.

ADVERTISEMENT

വൈകിട്ട്  ഇർവൈനിൽ പ്രവാസി ഭാരതീയരുടെ സംഗമത്തിൽ സംസാരിച്ച അദ്ദേഹം കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ താൻ നടത്തുന്നപ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികളടക്കമുള്ള ശ്രോതാക്കളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാനും അദ്ദേഹം സമയം കണ്ടെത്തി. സന്ദർശനം വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവർക്കും രവി വെള്ളത്തിരി, രാംദാസ് പിള്ള, വിനോദ് ബാഹുലേയൻ എന്നിവർ നന്ദി അറിയിച്ചു.