ന്യൂന്യൂയോര്‍ക്ക്∙ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേഷകരുടെ മനസില്‍ ഇടംനേടിയ നടി റിമ കല്ലിങ്കല്‍ ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലലും

ന്യൂന്യൂയോര്‍ക്ക്∙ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേഷകരുടെ മനസില്‍ ഇടംനേടിയ നടി റിമ കല്ലിങ്കല്‍ ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙  ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേഷകരുടെ മനസില്‍ ഇടംനേടിയ നടി റിമ കല്ലിങ്കല്‍ ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലബിന്റെ (ഐഎപസി) മീഡിയ കോണ്‍ഫറന്‍സിലും കോണ്‍ക്ലെവിലും പങ്കെടുക്കും. 

റിയാലിറ്റി ഷോയിലൂടെ മോഡലിങ് രംഗത്തേക്ക് ചുവടുമാറിയ റിമ കല്ലിങ്കല്‍ മിസ് കേരള മത്സരത്തിലും പങ്കാളിയായി ശ്രദ്ധനേടി. മലയാളത്തില്‍ ആദ്യമായി ശ്രദ്ധനേടിയ റിമയുടെ ചിത്രം ശ്യാമപ്രസാദിന്റെ റിതുവാണ്. 2012 ല്‍ ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ ശ്രദ്ധ നേടിയതോടെ റിമ സിനിമയില്‍ തിരക്കേറിയ നടിയായി.  22 ഫീമെയില്‍ കോട്ടയത്തിലെ അഭിനയത്തിന് പുരസ്‌കാരങ്ങളും റിമയെ തേടിയെത്തി. 2014 ല്‍ റിമ കൊച്ചി കേന്ദ്രീകരിച്ച് ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.

ADVERTISEMENT

സംവിധായകന്‍ ആഷിക് അബുവാണ് ജീവിതപങ്കാളി. 2013 ലായിരുന്നു വിവാഹം. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഈ ദമ്പതികള്‍ സമയം നീക്കിവയ്ക്കുന്നു. കാന്‍സര്‍ രോഗികളുടെ ചികിത്സാര്‍ഥം എറണാകുളം ജനറല്‍ ആശുപത്രിയ്ക്കായി നിശ്ചിത തുകയും നീക്കിവയ്ക്കുന്നുണ്ട്. വനിതാതാരങ്ങളുടെ സംഘടനയായ വുമണ്‍സ് ഇന്‍ സിനിമ കളക്ടീവിന്റെ സ്ഥാപകരില്‍ ഒരാളാണ്.

കേരളകഫേ, നീലത്താമര എന്നീ സിനിമകളിലെ അഭിനയത്തിനു വനിത ഫിലിം അവാര്‍ഡ് ലഭിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയിലെ അഭിനയത്തിന്  മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ്, ഏഷ്യാവിഷന്‍ മൂവി അവാര്‍ഡും ലഭിച്ചു. 2013 ല്‍ ഫിലിം ഫെയര്‍ സൗത്ത് ഇന്ത്യൻ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് തുടങ്ങി നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.