ലൊസാഞ്ചലസ് ∙ ലൊസാഞ്ചലസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനടുത്തു കേരളത്തിലെ നിർധനരായ കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന 'സുസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട്’‌ സേവനത്തിന്റെ മുപ്പത്തിനാലാം വാർഷികം ആഘോഷിച്ചു. ഒക്ടോബർ അഞ്ചിനു ശനിയാഴ്ച ‌ വൈകിട്ട് ആറുമണിക്ക് ഷെറാട്ടൺ സെറിറ്റോസ് ഹോട്ടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ ലൊസാഞ്ചലസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനടുത്തു കേരളത്തിലെ  നിർധനരായ കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന 'സുസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട്’‌ സേവനത്തിന്റെ മുപ്പത്തിനാലാം വാർഷികം ആഘോഷിച്ചു. ഒക്ടോബർ  അഞ്ചിനു  ശനിയാഴ്ച ‌ വൈകിട്ട് ആറുമണിക്ക്  ഷെറാട്ടൺ സെറിറ്റോസ് ഹോട്ടലിൽ വച്ചായിരുന്നു ട്രസ്റ്റിന്റെ  ധനശേഖരണാർത്ഥം നടത്തിയ ഡിന്നറും കലാപരിപാടികളും.  

     ട്രസ്റ്റിന്റെ സ്ഥാപകന്‍ ചെയർമാന്‍ മാത്യു ഡാനിയേൽ  അതിഥികളെ സ്വാഗതം ചെയ്തു. ഏറെക്കാലമായി ട്രസ്റ്റിന്ററെ സുഹൃത്തും സഹകാരിയുമായിരുന്ന  വി.ശ്രീകുമാറിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടു തുടങ്ങിയ പ്രസംഗത്തിൽ നാളിതുവരെയായി ട്രസ്റ്റിനെ സഹായിച്ച എല്ലാവരെയും അദ്ദേഹം നന്ദിപൂർവം സ്മരിച്ചു. 1985 ൽ രണ്ടു രോഗികൾക്ക് സഹായമെത്തിച്ചുകൊണ്ടു തുടങ്ങിയ പ്രവർത്തനം ഇന്നു പ്രതിവർഷം ഇരുന്നൂറോളം രോഗികളിലേക്കാണ് എത്തുന്നത്. നാളിതുവരെയായി ഒരു മില്ല്യൻ ഡോളറിന്റെ സഹായം അർഹതപെട്ട നാലായിരം  രോഗികളുടെ  കൈകളിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹംഅനുസ്മരിച്ചു. 

ADVERTISEMENT

  തുടർന്നു നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ 33 വർഷമായി ട്രസ്റ്റുനടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം പ്രസിഡന്റ് എബ്രഹാം മാത്യു സദസിനുമുന്നിൽ അവതരിപ്പിച്ചു.  

 ധന ശേഖരണവും വാർഷികവുംവിജയമാക്കാൻ സഹായിച്ച എല്ലാവർക്കും സെക്രട്ടറി ജയ് ജോണ്സൻ നന്ദി അറിയിച്ചു. മാത്യു ഡാനിയേൽ ചെയർമാനും എബ്രഹാം മാത്യു പ്രസിഡന്റു യി പ്രവർത്തിക്കുന്ന ട്രസ്റ്റിനു പതിനഞ്ച് അംഗങ്ങളടങ്ങിയ ഭരണസമിതിയുമുണ്ട്. സമൂഹത്തിന്റെ നാനാ തുറകളിൽനിന്നായി നിരവധിപേർ പരിപാടിയിൽ  പങ്കെടുത്തു.

ADVERTISEMENT