ഫിലഡൽഫിയ ∙ ഒക്ടോബർ മാസം നാലു മുതൽ ആറു വരെ പോക്കനോസിലുള്ള ബുഷ്കിൽ ഇൻ റിസോർട്ടിൽ വെച്ച് നടത്തപ്പെട്ട 20–ാം മത് മാർത്തോമാ ഡയോസിഷൻ യുവജനസഖ്യം കോൺഫറൻസിനു സമാപ്തിയായി. മൂന്ന് ദിവസം നീണ്ടു നിന്ന കോൺഫറൻസിൽ വിവിധങ്ങളായ പ്രോഗ്രാമുകൾ അരങ്ങേറി. വെള്ളിയാഴ്ച 5.30 ന് പ്രോസെഷനോടെ ആരംഭിച്ച കോൺഫറൻസിൽ ഡയോസിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഒക്ടോബർ മാസം നാലു മുതൽ ആറു വരെ പോക്കനോസിലുള്ള ബുഷ്കിൽ ഇൻ റിസോർട്ടിൽ വെച്ച് നടത്തപ്പെട്ട 20–ാം മത് മാർത്തോമാ ഡയോസിഷൻ യുവജനസഖ്യം കോൺഫറൻസിനു സമാപ്തിയായി. മൂന്ന് ദിവസം നീണ്ടു നിന്ന കോൺഫറൻസിൽ വിവിധങ്ങളായ പ്രോഗ്രാമുകൾ അരങ്ങേറി. വെള്ളിയാഴ്ച 5.30 ന്  പ്രോസെഷനോടെ ആരംഭിച്ച കോൺഫറൻസിൽ ഡയോസിഷൻ എപ്പിസ്കോപ്പ റിട്ട. റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിച്ചു. അടൂർ ഭദ്രാസന അധിപൻ റിട്ട. റവ. ഡോ. ഏബ്രഹാം മോർ പൗലോസ് എപ്പിസ്കോപ്പായുടെ സാന്നിധ്യം കോൺഫറൻസിന് അനുഗ്രഹമായിരുന്നു.

ഹോസ്റ്റിങ് ചർച്ചായ ക്രിസ്റ്റോസ് മാർത്തോമാ ഇടവകയുടെ വികാരിയും ക്രിസ്റ്റോസ് യുവജന സഖ്യത്തിന്റെ പ്രസിഡന്റുമായ റവ. അനിഷ് തോമസ് തോമസ് സ്വാഗതവും, ഡയോസിഷൻ സെക്രട്ടറി റവ. മനോജ് ഇടിക്കുള, ഡയോസിഷൻ യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. സാം ടി. മാത്യു, സെക്രട്ടറി അജു മാത്യു എന്നിവർ ആശംസകള്‍ അറിയിച്ചു. സുവനീറിന്റെയും യുവധാരയുടെയും റിലീസിങ് നടത്തപ്പെട്ടു. കോൺഫറൻസ് ജനറൽ കൺവീനർ സന്തോഷ് ഏബ്രഹാം നന്ദി രേഖപ്പെടുത്തി. 

ADVERTISEMENT

വേദപണ്ഡിതനും കോട്ടയം മാർത്തോമാ തിയോളജിക്കൽ സെമിനാരി അധ്യാപകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ. ഡോ. ജോസഫ്  ‍ഡാനിയേൽ, ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മികച്ച വാക്മിയും ഷിക്കാഗോ മാർത്തോമാ വികാരി റവ. ഷിബി വർഗീസ് എന്നിവർ പങ്കെടുത്തു. യുവജനങ്ങളുടെയും കുട്ടികളുടെയും സെക്‌ഷൻ സൗത്ത് ഈസ്റ്റ് റീജിയനൽ യൂത്ത് ചാപ്ലിൻ റവ. തോമസ് കെ. മാത്യു, അലുംനി സെക്‌ഷനിലെ റവ. അബി മാത്യു തോമസ് തരകൻ എന്നിവർ നേതൃത്വം നൽകി. 670 ഓളം ഡെലിഗേറ്റ്സ് കോൺഫറൻസിൽ പങ്കെടുത്തു.  Be the light, Walk in the light എന്നതായിരുന്നു കോൺഫറെൻസിന്റെ മുഖ്യചിന്താവിഷയം.

കോൺഫറൻസിന്റെ തീമിന് ഉതകുന്ന ക്ലാസ്സുകൾ, അട്രാക്റ്റീവ് ലൊക്കേഷൻ, കൾച്ചറൽ പ്രോഗ്രാമുകൾ, കിഡ്സ് സെക്‌ഷനുകൾ എന്നിവയായിരുന്നു കോൺഫറൻസിന്റെ പ്രധാന ആകർഷണം.

ADVERTISEMENT

ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന മീറ്റിങ്ങോടെ 20–ാം മത് മാർത്തോമാ ഡയോസിഷൻ യുവജനസഖ്യം കോൺഫറൻസിന് സമാപ്തിയായി. ഡയോസിഷൻ എപ്പിസ്കോപ്പ റിട്ട. റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് 2021 –ൽ നടത്തപ്പെടുന്ന  21–ാം യുവജന സഖ്യം കോൺഫറൻസിന്റെ ദീപശിഖ ഹൂസ്റ്റൺ  ഇമ്മാനുവൽ മാർത്തോമാ യുവജന സഖ്യത്തിന് കൈമാറി. ക്രിസ്റ്റോസ് യുവജനസഖ്യം സെക്രട്ടറി റെനി തോമസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 

കോൺഫറൻസിന്റെ എല്ലാ ചിത്രങ്ങളും വരും ആഴ്ചകളിൽ www.ysconference2019.org  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.