ന്യുയോര്‍ക്ക് ∙ ശാന്തി ഫണ്ടിന്റെ നേതൃത്വത്തില്‍ ന്യുയോര്‍ക്കില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഒക്ടോബര്‍ രണ്ടിന് സഫോക് കൗണ്ടി എക്സിക്യൂട്ടീവ് ബില്‍ഡിങ്ങിലാണു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്‍വൈഎസ് അസംബ്ലി അംഗം ആന്‍ഡ്രൂ റയ, ഹണ്ടിംഗ്ടണ്‍ ടൗണ്‍ സൂപ്പര്‍വൈസര്‍ ചാഡ് ലുപിനാച്ചി, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോര്‍ക്ക് ∙ ശാന്തി ഫണ്ടിന്റെ നേതൃത്വത്തില്‍ ന്യുയോര്‍ക്കില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഒക്ടോബര്‍ രണ്ടിന് സഫോക് കൗണ്ടി എക്സിക്യൂട്ടീവ് ബില്‍ഡിങ്ങിലാണു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്‍വൈഎസ് അസംബ്ലി അംഗം ആന്‍ഡ്രൂ റയ, ഹണ്ടിംഗ്ടണ്‍ ടൗണ്‍ സൂപ്പര്‍വൈസര്‍ ചാഡ് ലുപിനാച്ചി, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സന്ദീപ് ചക്രവര്‍ത്തി എന്നിവരുള്‍പ്പെടെ 150-ല്‍ അധികം വിശിഷ്ടാതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ന്യുയോര്‍ക്ക് ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ നിരവധി ഉന്നതരും ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി. ചടങ്ങില്‍ ഇന്ത്യന്‍, കൊറിയന്‍ ഗായകര്‍ ഭജനുകള്‍ ആലപിച്ചു. 

ഫീനിക്സിലെ ഡോ. കിരിത് ഗോസാലിയ, കൊല്‍ക്കത്തയില്‍നിന്നുള്ള രാജേഷ് ജെയിന്‍, ഫ്രീപോര്‍ട്ട് പബ്ലിക് സ്‌കൂള്‍ സൂപ്രണ്ടന്റ് ഡോ. കിഷോര്‍ കുഞ്ജം, സന്ദീപ് ചക്രവര്‍ത്തി, കമലേഷ് സി. മേത്ത എന്നിവര്‍ മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശവും സംബന്ധിച്ചു പ്രഭാഷണം നടത്തി. ഗാന്ധിയന്‍ തത്വചിന്തയും ധാര്‍മികതയും നിലനിര്‍ത്തി സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഇവരെ മഹാത്മാഗാന്ധി പീസ് ആന്‍ഡ് നോണ്‍ വയലന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു.

ADVERTISEMENT

മഹാത്മാഗാന്ധിയുടെ സമാധാനവും അഹിംസയും സംബന്ധിച്ച ആശയങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ശാന്തി ഫണ്ട്. 25 വര്‍ഷത്തിലേറെയായി ന്യൂയോര്‍ക്കില്‍ സംഘടന പ്രവര്‍ത്തിച്ചു വരുന്നു.

ഫണ്ട് സ്ഥാപകന്‍ സുരീന്ദര്‍ രമേത്ര, ഡോ. രജനി കാന്ത് ഷാ, വ്യവസായി ഹരിദാസ് കോട്ടവാല, ജാക്ക് പൂള, അറ്റോര്‍ണി ജസ്പ്രീത് മായല്‍, സ്വാമി പരം ആനന്ദ്, റോട്ടേറിയന്‍മാരായ ഡേവ് വ്യാസ് ശര്‍മ, സലീല്‍ സവേരി, മുകേഷ് മോദി, ഗൗതം സംഘ്വി, രൂപം മണി, ശശി മാലിക് എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. അരവിന്ദ് വോറയും ശാന്തി ഫണ്ട് പ്രസിഡന്റ് ബകുല്‍ മാറ്റാലിയയുമായിരുന്നു പരിപാടി ഒരുക്കിയത്.