ഷിക്കാഗോ ∙ ഷിക്കാഗോയിലുള്ള പതിനഞ്ച് ദേവാലയങ്ങള്‍ അംഗങ്ങളായുള്ള കേരളാ എക്യൂമെനിക്കല്‍ ചര്‍ച്ചസിന്റെ സണ്‍ഡേ സ്കൂള്‍ കലാമേള സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് ഒക്‌ടോബര്‍ 19-നു ശനിയാഴ്ച നടത്തി. കലാമേളയുടെ ഉദ്ഘാടനം അഭിവന്ദ്യ പിതാവ് മാര്‍ ജോയി ആലപ്പാട്ടും, മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോയിലുള്ള പതിനഞ്ച് ദേവാലയങ്ങള്‍ അംഗങ്ങളായുള്ള കേരളാ എക്യൂമെനിക്കല്‍ ചര്‍ച്ചസിന്റെ സണ്‍ഡേ സ്കൂള്‍ കലാമേള സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് ഒക്‌ടോബര്‍ 19-നു ശനിയാഴ്ച നടത്തി. കലാമേളയുടെ ഉദ്ഘാടനം അഭിവന്ദ്യ പിതാവ് മാര്‍ ജോയി ആലപ്പാട്ടും, മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവും ചേര്‍ന്ന് നിര്‍വഹിച്ചു. അവരുടെ മഹനീയ സാന്നിധ്യവും ആശംസകളും കലാമേളയ്ക്ക് മാറ്റുകൂട്ടി. കലാമേളയുടെ ചെയര്‍മാനായ റവ.ഫാ. ഷിബി വര്‍ഗീസിന്റേയും, കണ്‍വീനര്‍ ഷിബു നൈനാന്റേയും നേതൃപാടവം കലാമേള വിജയകരമാക്കാന്‍ സഹായിച്ചു. 

എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ബാബു മഠത്തില്‍പറമ്പില്‍, വൈസ് പ്രസിഡന്റ് റവ. സുനീത് മാത്യു, സെക്രട്ടറി ജോര്‍ജ് പി. മാത്യു (ബിജോയി), ജോയിന്റ് സെക്രട്ടറി സിനില്‍ ഫിലിപ്പ്, ട്രസ്റ്റി ആന്റോ കവലയ്ക്കല്‍ എന്നിവരും കലാമേളയുടെ വിജയത്തിനായി നിര്‍ദേശങ്ങള്‍ നല്‍കി. 

ADVERTISEMENT

കലാമേള കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജേക്കബ് ജോര്‍ജ്, മാത്യു മാപ്ലേട്ട്, പ്രേംജിത്ത് വില്യം, മെല്‍ജോ വര്‍ഗീസ്, ഡെല്‍സി മാത്യു, ജോയ്‌സ് ചെറിയാന്‍, ഷൈനി തോമസ്, ബേബി മത്തായി, മഞ്ജു അജിത്ത്, ജാസ്മിന്‍ ഇമ്മാനുവേല്‍, ഷീബ ഷാബി, ഏലിയാമ്മ പുന്നൂസ് എന്നിവരുടെ പരിശ്രമമാണ് കലാമേളയുടെ വിജയത്തിനു പിന്നില്‍. 

ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പള്ളി, ഫാ. ഹാം ജോസഫ്, ഫാ. ദാനിയേല്‍ ജോര്‍ജ് എന്നിവരുടെ മഹനീയ സാന്നിധ്യവും നിര്‍ദേശവും കലാമേളയ്ക്ക് മാറ്റുകൂട്ടി. 

ADVERTISEMENT

ഏകദേശം നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച കലാമേള വന്‍ വിജയമായിരുന്നു. പങ്കെടുത്ത എല്ലാ വിദ്യാർഥികള്‍ക്കും ട്രോഫികള്‍ നല്‍കി. വോളണ്ടിയേഴ്‌സ് ആയി പ്രവര്‍ത്തിച്ച തോമസ് മത്തായി, സ്വര്‍ണം ചിറമേല്‍, ക്രിസ് റോസ്, ജിറ്റ്‌ലിന്‍ ജോര്‍ജ്, റൂബി വില്‍സണ്‍, ജോസ്‌ലിന്‍ ജോര്‍ജ്, ക്രിസ്റ്റീന്‍ ഫിലിപ്പ് റൈനു തോമസ് എന്നിവരോടുള്ള നന്ദിയും സ്‌നേഹവും എക്യൂമെനിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.